Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: മലപ്പുറം ജില്ലയിൽ വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമം.ജില്ലയിലെ മുന്നൂറിലേറെ പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.ഇത് ആസൂത്രിതമായ അട്ടിമറിയാണെന്നാണ് വിലയിരുത്തൽ.സെല്ലൊ ടേപ്പും സ്റ്റിക്കറും ഒട്ടിച്ച നിലയിലാണ് വോട്ടിംഗ് യന്ത്രങ്ങൾ കാണപ്പെട്ടത്.ഇതോടെ ഇവിടങ്ങളിൽ വോട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്.യന്ത്രത്തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
മുസ്ലിം ലീഗും കോണ്‍ഗ്രസ്സും പരസ്പരം മത്സരിക്കുന്ന പ്രദേശങ്ങളിലാണ് വോട്ടിംഗ് യന്ത്രം വ്യാപകമായി തകരാറിലായത്. ഇതാണ് അട്ടിമറിയാണ് എന്ന സംശയം ബലപ്പെടുത്തുന്നത്.ഇവിടങ്ങളിൽ കൂടുതൽ സമയം വോട്ടിംഗ് അനുവദിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് ഇലക്ഷൻ കമ്മീഷണർ മലപ്പുറം ജില്ലാ കലക്ടറോടും എസ്പിയോടും വിശദീകരണം തേടി. യന്ത്രങ്ങളിൽ വ്യാപകമായി സെല്ലൊടേപ്പും പേപ്പറും ഒട്ടിച്ചത് ആസൂത്രിതമായ അട്ടിമറിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും വിലയിരുത്തുന്നത്.
Leave a Reply