Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:09 pm

Menu

Published on November 25, 2015 at 5:36 pm

ഓണ്‍ലൈന്‍ വേട്ടയ്ക്കുപിന്നാലെ വിപി റജീനയുടെ ഫേസ്ബുക്ക് പൂട്ടിച്ചു…

vp-rajeena-facebook-account-reporting-removed

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയായ വിപി റജീനയുടെ ഫേസ്ബുക്ക് അക്കൗണ്ട് കൂട്ട റിപ്പോര്‍ട്ടിങ്ങിനെത്തുടർന്ന് പൂട്ടിച്ചു.തന്റെ മദ്രസ അനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം റജീന എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ചിലരെ പ്രകോപിപ്പിച്ചത്.ഉസ്താദുമാരുടെ ബാലപീഡന സ്വഭാവങ്ങളെ കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങളായിരുന്നു അത്.

റജീനയുടെ വ്യക്തിപരമായ അനുഭവം പുറത്ത് പറഞ്ഞതിനെ ഇവര്‍ കാണുന്നത് തീർത്തും മോശമായ രീതിയിലാണെന്നതാണ് ദു:ഖകരം. മദ്രസാധ്യാപകരുടെ പീഡോഫിലിക് സ്വഭാവത്തെക്കുറിച്ചുള്ള തുറന്നെഴുത്ത് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്ന് ഇവര്‍ വാദിയ്ക്കുന്നു. റജീനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അത്രയും മോശമായ രീതിയിലുള്ള കമന്റുകളുമായാണ് ഒരു വിഭാഗം എത്തിയത്. റജീനയെ മോശമായി ചിത്രീകരിയ്ക്കാനും ഇവര്‍ ശ്രമം നടത്തി. ഇതിനൊടുവിലാണ് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചത്.

മൊത്തം മദ്രസ്സകളേയോ മദ്രസ്സാധ്യാപകരെയോ വിമര്‍ശിയ്ക്കുന്നതോ കുറ്റപ്പെടുത്തുന്നതോ ആയിരുന്നില്ല റജീനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Loading...

Leave a Reply

Your email address will not be published.

More News