Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:05 am

Menu

Published on March 4, 2015 at 4:52 pm

സോളാർ കേസ്;വി.എസിൻറെ ഹര്‍ജി ഹൈക്കോടതി തള്ളി

vs-plea-for-cbi-probe-into-solar-case-dismissed

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സോളാര്‍ കേസില്‍ വി.എസ് ആവശ്യപ്പെട്ട പ്രകാരം ജുഡീഷ്യന്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഈ നടപടി. സോളാര്‍ കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ചായിരുന്നു വി.എസ് അച്യുതാനന്ദന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സോളാറുമായി ബന്ധപ്പെട്ട് 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ മിക്കതിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. മാത്രമല്ല 33 കേസുകളിലെ വാദികളിലാരും തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News