Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:20 am

Menu

Published on November 23, 2015 at 3:24 pm

ഇനി എടിഎം കാർഡ്‌ ഇല്ലാതെയും പണം പിന്‍വലിക്കാം…!!!

wallet-app-developed-by-thrissur-engineering-college-students

തൃശ്ശൂര്‍: എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥി സംഘം. മൂന്നാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥികളായ ആര്യ മുരളി, പിഐ ഇര്‍ഷാദ്, ആര്‍ അക്ഷയ്‌നാഥ്, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായ ഗാരി ജില്‍സണ്‍, ശ്രുതി ഗംഗാധരന്‍ എന്നിവരാണ് പുതിയ ആപ്പ് ‘വാലറ്റ്’വികസിപ്പിച്ചത്. ആപ്പ് വികസിപ്പിക്കുക മാത്രമല്ല, സംരംഭകത്വ സംഗമമായ ടൈക്കോണ്‍ കേരള 2015ല്‍ യുവ സംരംഭകര്‍ക്ക് വേണ്ടി നടത്തിയ പിച്ച് ഫെസ്റ്റിന്റെ ആല്‍ഫാ വിഭാഗത്തില്‍ വാലറ്റ് ടീം ഒന്നാമതെത്തുകയും ചെയ്തു.

എടിഎം കാര്‍ഡുപയോഗിച്ചുള്ള പണം തട്ടിപ്പ് വര്‍ധിയ്ക്കുന്നതിനുള്ള ഒരു പരിഹാരം കൂടിയാണ് വാലറ്റ് ആപ്പ്.ക്യുആര്‍ (ക്യുക്ക് റെസ്‌പോണ്‍സ്) കോഡ് ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവര്‍ത്തനം. വാലറ്റ് ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ഇതില്‍ നല്‍കണം. ആപ്പില്‍നിന്ന് മറ്റുള്ളവര്‍ക്ക് ഈ വിവരങ്ങള്‍ ചോര്‍ത്താനുമാവില്ല.

എടിഎം കൗണ്ടറിലെത്തിയാല്‍ മെഷീനിന്റെ സ്‌ക്രീനിലെ വാലറ്റ് ഐക്കണില്‍ വിരലമര്‍ത്തണം. സ്‌ക്രീനില്‍ തെളിയുന്ന ക്യുആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. മൊബൈല്‍ സ്‌കീനില്‍ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചേര്‍ക്കാനുള്ള വിന്‍ഡോ തെളിയും. ഇത് നല്‍കി ആവശ്യമുള്ള തുകയും രേഖപ്പെടുത്തിയാല്‍ പണം കിട്ടും. എടിഎം കാര്‍ഡിന്റെ ആവശ്യമേ ഇല്ല. പണം പിന്‍വലിച്ച വിവരം മൊബൈലില്‍ സേവാകുകയും ചെയ്യും.

കൊച്ചി ലേ മെറിഡിയനില്‍ നടന്ന ടൈക്കോണ്‍ കേരള 2015ല്‍ രാജ്യത്തെ ബാങ്കിങ്, വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സ്റ്റാര്‍ട്ടപ്പ് ബോക്‌സ് പദ്ധതിയുടെ ഭാഗമായുള്ള സംഘങ്ങളിലൊന്നാണ് വാലറ്റ്.
വാലറ്റ് ആപ്പിനോട് ഇതിനോടകം തന്നെ ഐസിഐസിഐ, ഫെഡറല്‍ ബാങ്ക് തുടങ്ങി രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News