Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:28 am

Menu

Published on July 26, 2013 at 11:03 am

ബട് ല ഹൗസ് ഏറ്റുമുട്ടല്‍ : കോടതിയുടെ നിഗമനം ബി.ജെ.പി സ്വാഗതം ചെയ്തു

war-of-words-between-cong-and-bjp-over-batla-house-verdict

ന്യൂദല്‍ഹി: ബി.ജെ.പിയും കോണ്‍ഗ്രസും പ്രസ്താവനാ യുദ്ധത്തില്‍. ഏറ്റുമുട്ടല്‍ കേസിലെ കോടതിയുടെ നിഗമനം ബി.ജെ.പി സ്വാഗതം ചെയ്തു. ധനമന്ത്രി പി. ചിദംബരവും പൊലീസ് ഏറ്റുമുട്ടലും അന്വേഷണവും ശരിയായിരുന്നുവെന്ന് ന്യായീകരിച്ചു. എന്നാല്‍, ബട്ല സംഭവത്തിൻറെ തുടക്കം മുതല്‍തന്നെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുവരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കോടതിവിധിയെ മാനിക്കുന്നുവെന്നും മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് പറഞ്ഞത്.കഴിഞ്ഞ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബട്ല ഹൗസിലെ പൊലീസ് നടപടി വലിയ ചര്‍ച്ചയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സമയത്തുതന്നെയാണ് വിചാരണ കോടതിയുടെ വിധി. അടുത്ത തെരഞ്ഞെടുപ്പിലും വിഷയം ഇതോടെ ചര്‍ച്ചയാകുമെന്ന് ഉറപ്പായി. ബി.ജെ.പിയുടെ ഹിന്ദുത്വവും കോണ്‍ഗ്രസിൻറെ മൃദുഹിന്ദുത്വ നിലപാടുമാണ് ബട്ല സംഭവത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്ന പൊരുത്തക്കേടുകളും ആശങ്കകളും ഏറ്റുപിടിച്ച് കോണ്‍ഗ്രസില്‍നിന്ന് സംസാരിക്കുന്നത് ദിഗ്വിജയ് സിങ്ങാണ്. എന്നാല്‍, വ്യക്തിപരമായ അഭിപ്രായപ്രകടനമെന്നതിലുപരി, ബട്ല ഹൗസിലേത് പൊലീസിന്‍െറ വ്യാജ ഏറ്റുമുട്ടലാണെന്ന സംശയങ്ങളോട് കോണ്‍ഗ്രസും പുറംതിരിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്. ജുഡീഷ്യല്‍ അന്വേഷണം അടക്കമുള്ള ആവശ്യങ്ങള്‍ക്കുനേരെ പാര്‍ട്ടിയും സര്‍ക്കാറും മുഖംതിരിച്ചു.എന്നാൽ വിവാദം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ചിദംബരം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News