Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നയന്‍താരയുടെ പുതിയ ഹൊറര്‍ ചിത്രമാണ് മായ. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം മയൂരി എന്ന പേരില്‍ തെലുങ്കിലും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ചിത്രം തിയറ്ററില്‍ ഒറ്റയ്ക്കിരുന്ന് കാണുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.അഞ്ച് ലക്ഷം രൂപയാണ് സമ്മാനം.കുറച്ച് നിബന്ധനകള്‍ കൂടിയുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്‌പോള്‍ പേടിച്ച് വിറക്കാന്‍ പാടില്ല. കണ്ണടക്കാന്‍ പാടില്ല, പള്‍സോ ബ്ലഡ് പ്രഷറോ പോലും സിനിമ കണ്ട് ഉയരാന്‍ പാടില്ല. ഇതൊന്നുമില്ലാതെ കണ്ടിരിക്കുന്ന വീരന് മാത്രമേ അഞ്ച് ലക്ഷം കിട്ടൂ, മറ്റൊരു കാര്യം വിജയിക്ക് സമ്മാനം നല്‍കുന്നത് സാക്ഷാല്‍ നയന്‍താരയായിരിക്കും.സമ്മാനം ഓഫര്‍ ചെയ്തിരിക്കുന്നത് സിനിമയുടെ പ്രചരണാര്‍ത്ഥമാണ് .
–
–
Leave a Reply