Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:43 am

Menu

Published on February 2, 2015 at 10:28 am

മസ്‌ക്കറ്റിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

water-supply-to-be-disrupted-in-muscat-for-3-days

മസ്‌ക്കറ്റ് : മസ്‌ക്കറ്റിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം മുടങ്ങുമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ ഇലക്ടിസിറ്റി ആൻറ് വാട്ടറിൻറെ അറിയിപ്പ്. ഫെബ്രുവരി 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിൽ അൽ ഖുവൈർ, ഖുറം, എംക്യു, വാതായഹ്, ബൗഷേർ, മസ്‌ക്കറ്റ്, മുട്രാഹ്, അമേരട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും കുടിവെള്ള വിതരണം മുടങ്ങുക. തലസ്ഥാന നഗരിയില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിയ്ക്കുന്നതിന്റെ പണികള്‍ നടക്കുന്നതിനെ തുടർന്നാണ്‌ കുടിവെള്ള വിതരണം മുടങ്ങുന്നത്. ഘുബ്രാഹ് സ്‌റേറഷനില്‍ നിന്നും ഖുറമിലെ ജലവിതരണ സംഭരണിയിലേയ്ക്ക് വരെ പൈപ്പ് ലൈന്‍ നീട്ടുകയാണ്. പഴയ 600 എംഎം പൈപ്പ് ലൈന് പകരം പുതിയ 1600 എംഎം പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുന്നത്. ശൈത്യകാലമായതിനാല്‍ ജല ഉപയോഗം കുറയുമെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published.

More News