Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:28 am

Menu

Published on January 19, 2017 at 10:10 am

ജെല്ലിക്കെട്ടിനായി തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തം

waves-of-protest-hit-tamil-nadu-over-jallikattu-ban-cm-o-panneerselvam-to-meet-pm

ചെന്നൈ: പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം.

അതിനിടെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍, തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും എം.പിമാരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് പനീര്‍സെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചെന്നൈ മറീന ബീച്ചില്‍ ജെല്ലിക്കെട്ട് അനുകൂലികള്‍ സംഘടിപ്പിച്ച പ്രതിഷേധം തുടരുകയാണ്. ഇന്നലെ പ്രതിഷേധത്തില്‍ അരലക്ഷത്തിലേറെ ആള്‍ക്കാര്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ജെല്ലിക്കെട്ട് തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, അതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ഉടന്‍ നീക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൂടാതെ ജെല്ലിക്കെട്ടിനെതിരായ പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

തമിഴ്‌നാട്ടിലെ മധുരൈ, അലംഗനല്ലൂര്‍, സേലം, നാഗപട്ടണം, നാമക്കല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ ഇടങ്ങളിലും ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ വന്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.

ജെല്ലിക്കെട്ടിനെ അനുകൂലിച്ച് തമിഴ് സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ജെല്ലിക്കെട്ടിന് അനുകൂലമായി രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News