Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:24 pm

Menu

Published on July 13, 2015 at 4:15 pm

നിങ്ങളുടെ ജോലി നിങ്ങളെ കൊല്ലുന്നുവോ??

ways-your-office-job-is-killing-you-business-insider

ജീവിയ്ക്കണമെങ്കില്‍ ജോലി അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെയാണ് മനസ്സിനിഷ്ടമില്ലാത്ത ജോലി യാണെങ്കിൽ പോലും മിക്കവർക്കും അത് തുടരേണ്ടി വരുന്നത്.ഇന്ന് മിക്കവയും കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം ചെലവഴിയ്‌ക്കേണ്ടി വരുന്ന ജോലികളാണ്. ജോലി ചെയ്യുമ്പോള്‍ ഇത് നമ്മുെട ശരീരത്തേയും മനസിനേയും പല തരത്തിലും ബാധിയ്ക്കുന്നുണ്ട്. നമ്മുടെ ജോലി പല തരത്തിലും നമ്മെ കൊന്നൊടുക്കുന്നുവെന്നു പറഞ്ഞാല്‍ തെറ്റില്ല. ആയുസിനു തന്നെ ഭീഷണിയാകാവുന്ന പല തരം ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് ജോലി നിങ്ങളെ നയിക്കുന്നതെങ്ങനെയെന്നറിയൂ

സ്‌ട്രെസ്
സ്‌ട്രെസ് ഇന്നത്തെ മിക്കവാറും ജോലികളുടെ അവിഭാജ്യ ഘടകമാണെന്നു തന്നെ പറയാം. നാമറിയാതെ തന്നെ സ്‌ട്രെസ് നമ്മെ വളരെ ദോഷകരമായി ബാധിയ്ക്കുന്നുണ്ട്. സ്‌ട്രെസ് പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രധാന കാരണമാണ്.

3a70ab125f3cbc374c81e5fe0a58ab7b81fab613119436f31e3be8b04cd6c6e1_large

പ്രമേഹം
ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍ പ്രമേഹം വരാന്‍ സാധ്യതയേറെ. ഇരുന്ന ഇരിപ്പു നല്‍കുന്ന വ്യായാമക്കുറവ്, ഭക്ഷണശീലങ്ങള്‍ എന്നിവ പ്രധാനം. 2012ല്‍ ജേര്‍ണല്‍ ഓഫ് ഒക്യൂപ്പേഷണല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ പ്രമേഹസാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. പ്രമേഹം പൊതുവെ സൈലന്റ് കില്ലറാണെന്നു പറയപ്പെടും.

അസുഖങ്ങള്‍
ഓഫീസുകളിലെ എയര്‍ കണ്ടീഷനിംഗ് മുറികളില്‍ പലതരം അസുഖങ്ങള്‍ വായുവിലൂടെ വ്യാപരിയ്ക്കാന്‍ സാധ്യത കൂടുതലാണ്.

അമിതവണ്ണം
അമിതവണ്ണമാണ് ഇരിപ്പു ജോലികള്‍ നല്‍കുന്ന മറ്റൊരു ദോഷം. ഇതും പലപ്പോഴും പലതരം അസുഖങ്ങള്‍ക്കിട വരുത്തും.

ഷോള്‍ഡറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍
ഷോള്‍ഡറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഡെസ്‌ക് ജോലികള്‍ നല്‍കുന്ന മ്‌റ്റൊരു ദോഷം. കമ്പ്യൂട്ടറില്‍ ടൈപ് ചെയ്യുന്നത് പ്രധാന കാരണം.

Workman’s-Comp-Cover-Repetitive-Strain-Injuries1

കണ്ണുകള്‍ക്ക്
കണ്ണുകള്‍ക്ക് കമ്പ്യൂട്ടര്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കും. കണ്ണുകളുടെ ആരോഗ്യത്തെയാണ് കമ്പ്യൂട്ടര്‍ ഏറെ ബാധിയ്ക്കുന്നത്.

നടുവേദന
നടുവേദനയാണ് മറ്റൊരു പ്രശ്‌നം. കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകളോളം ചെലവഴിയ്ക്കുന്ന പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണിത്.

ഭക്ഷണം
കമ്പ്യൂട്ടറിനു മുന്നില്‍ തന്നെയിരുന്നു ഭക്ഷണം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. കഴിയ്ക്കാനുള്ള എളുപ്പത്തിന് പലരും അനാരോഗ്യകരമായ ഭക്ഷണങ്ങളായിരിയ്ക്കും ഇത്തരം ഘട്ടങ്ങളില്‍ തെരഞ്ഞെടുക്കുക. ഇതും ആരോഗ്യത്തിന് നല്ലതല്ല.

conseguir-emprego-area-ti

കഴുത്തുവേദന
കഴുത്തുവേദന ഇത്തരം ജോലികള്‍ നല്‍കുന്ന മറ്റൊരു പ്രശ്‌നമാണ്.

മാനസിക ആരോഗ്യം
ജോലിത്തിരക്കും സമ്മര്‍ദവും മാനസിക ആരോഗ്യത്തിനും ദോഷകരമാകുന്നുണ്ട്. ഇത് ഒരു വ്യക്തിയെ പല തരത്തിലും ബാധിയ്ക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News