Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:07 pm

Menu

Published on January 20, 2015 at 2:53 pm

നടി മിത്ര കുര്യൻറെ വിവാഹ നിശ്ചയം കഴിഞ്ഞു

wedding-bells-for-actress-mithra-kurian

നടി മിത്ര കുര്യൻറെ വിവാഹ നിശ്ചയം കഴിഞ്ഞു. സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് വരൻ. കൊച്ചിയില്‍ വളരെ ആര്‍ഭാടമായാണ് ചടങ്ങുകള്‍ നടന്നത്. ജനുവരി 26 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നിശ്ചയച്ചടങ്ങില്‍ ചലച്ചിത്ര രംഗത്ത് നിന്നും അപര്‍ണ നായര്‍, ലക്ഷ്മി ഗോപാല സ്വാമി, പ്രവീണ, സന്ധ്യ തുടങ്ങിയ നടിമാർ പങ്കെടുത്തു. 2012 ൽ അമേരിക്കയിൽ നടന്ന ഒരു താരനിശയിൽ പങ്കെടുത്ത് മടങ്ങവേയാണ് വില്യമും മിത്രയും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളർന്ന് പ്രണയത്തിലാവുകയായിരുന്നു. പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിർപ്പുകളൊന്നുമില്ലാതെ അവർ സമ്മതിച്ചു. മിത്രയ്ക്കു വേണ്ടി വില്യം ഒരുക്കിയ ഒരു ഗാനം കേട്ട് മോഹന്‍ലാലാണ് ഈ പ്രണയം ആദ്യം മനസ്സിലാക്കിയത്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര കുര്യൻ വെള്ളിത്തിരയിലെത്തുന്നത്. എന്നാൽ ബോര്‍ഡിഗാര്‍ഡിലെ അഭിനയമാണ് മിത്രയെ ശ്രദ്ധേയയാക്കിയത്. അരികെ, തിരുവമ്പാടി തമ്പാന്‍ ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുടെ പ്രോഗ്രാമറാണ് വില്യം.



Wedding bells for actress Mithra Kurian

Loading...

Leave a Reply

Your email address will not be published.

More News