Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 11, 2023 12:35 am

Menu

Published on April 11, 2015 at 10:56 am

മന്ത്രി പികെ ജയലക്ഷ്മി വിവാഹിതയാകുന്നു

wedding-bells-for-minister-jayalakshmi

കല്‍പ്പറ്റ: സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയായ ജയലക്ഷ്മി വിവാഹിതയാകുന്നു. വയനാട്‌ കമ്പളക്കാട്‌ ആനേരി ചെറുവടി വീട്ടില്‍ പരേതനായ അണ്ണന്റെ മകന്‍ അനിലാണ്‌ വരന്‍. അനിലിന്റെ അമ്മായിയുടെ മകളാണ് മുപ്പത്തിനാലു വയസുകാരിയായ ജയലക്ഷ്‌മി. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ്‌.ജയലക്ഷ്‌മിയുടെ തറവാടായ വാളാട്‌ പാലോട്ട്‌ കുറിച്യ തറവാട്ടില്‍ വെച്ച് മേയ് 10നാണ് ഇവരുടെ വിവാഹം. ഏറെ കാലം മുമ്പു തന്നെ നിശ്ചയിച്ച കല്യാണം കഴിഞ്ഞമാസം നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍, കുഞ്ഞാമന്‍െറ അച്ഛന്‍െറ പെങ്ങളുടെ മകന്‍ ബാലകൃഷ്ണന്‍െറ നിര്യാണംമൂലം മാറ്റി വെയ്ക്കുകയായിരുന്നു. കുറിച്യ ആചാരപ്രകാരം ബന്ധുകുലത്തിലുള്ളവര്‍ക്ക് അതേ കുലത്തിലുള്ളവരുമായി കല്യാണം പാടില്ല. ഇതിനാലാണ് പന്തികുലത്തില്‍ വരുന്ന മുറച്ചെറുക്കന്‍ അനില്‍കുമാറുമായി വര്‍ഷങ്ങള്‍ക്കുമുമ്പേ കല്യാണമുറപ്പിച്ചത്. ജയലക്ഷ്മി മന്ത്രിയായതോടെ വിവാഹം നീളുകയായിരുന്നു. ആദിവാസി വിഭാഗത്തില്‍നിന്നു മന്ത്രിയാകുന്ന സംസ്‌ഥാനത്തെ ആദ്യ വ്യക്‌തിയാണു മാനന്തവാടി മണ്ഡലത്തിന്റെ പ്രതിനിധിയായ ജയലക്ഷ്‌മി.

Loading...

Leave a Reply

Your email address will not be published.

More News