Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:46 pm

Menu

Published on May 19, 2014 at 3:55 pm

വീണാ മാലിക്കിന്റെ വിവാഹ വീഡിയോ സംപ്രേക്ഷണം പാക്‌ ചാനൽ വിവാദത്തിൽ..!!

wedding-video-causes-blasphemy-controversy-in-pakistan

ഇസ്ലാമബാദ്: പാക്‌ വിവാദ താരം വീണാ മാലിക്കിന്റെ വിവാഹ വീഡിയോ സംപ്രേക്ഷണം ചെയ്തത് പുതിയ വിവാദത്തിലേക്ക്. പാകിസ്ഥാനിലെ പ്രമുഖ ടി.വി ചാനലായ ജിയോ ടിവിയില്‍ പ്രക്ഷേപണം ചെയ്ത വീണാ മാലിക്കിന്റെ വിവാഹ വീഡിയോ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.വിവാഹത്തിന്റെ പിന്നണിയായി പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളുടെ വിവാഹത്തെക്കുറിച്ചുള്ള സൂഫി ഗാനമാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. പ്രവാചകന്റെ മകളെയും വീണയെയും താരതമ്യം ചെയ്തതാണ് പ്രശ്‌നമായത്.പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പരിപാടിയുടെ അവതാരകയെയും ടീം അംഗങ്ങളെയും ചാനലില്‍നിന്ന് സസ്‌പെന്റ് ചെയ്തു. അന്വേഷണം നടത്തുന്നുണ്ട്.വിവാദ പരിപാടി സംപ്രേഷണം ചെയ്ത ചാനല്‍ അടച്ചു പൂട്ടണമെന്ന് വിവിധ സുന്നി സംഘടനകളുടെ കൂട്ടായ്മയായ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജിയോ ചാനല്‍ കാണുന്നത് അനിസ്ലാമികമാണെന്ന് സംഘടന ഫത്വയും പുറപ്പെടുവിച്ചു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ഉണ്ടാവുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പരിപാടിക്കെതിരെ പാക് താലിബാനും രംഗത്ത് വന്നു. ചാനല്‍ പരിപാടികളുടെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള സമിതി പരിപാടിക്കെതിരെ ജിയോ ടിവിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പരിപാടിക്കെതിരെ അയ്യായിരം പേര്‍ പരാതി നല്‍കിയതായി സമിതി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News