Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:23 am

Menu

Published on September 23, 2015 at 11:11 am

നിങ്ങൾ ഡയറ്റിങ്ങിലാണോ?തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…

weightloss-tips-that-you-shouldn-t-believe

തടി കൂട്ടുന്നതിനേക്കാള്‍, കുറയാന്‍ താല്‍പര്യപ്പെടുന്ന സമൂഹമാണ് ചുറ്റുമുള്ളത്. ഇതിനായി പട്ടിണി കിടക്കുന്നവരും കുറവല്ല. തടി കുറയ്ക്കാൻ വേണ്ടി പരീക്ഷിയ്ക്കുന്ന എല്ലാ മാര്‍ഗങ്ങളും ഫലിച്ചെന്നു വരില്ല. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ തടി കുറയുമെന്നു കരുതി പരീക്ഷിയ്ക്കുന്നവരുണ്ട്.എന്നാല്‍ തടി കുറയാന്‍ സാധ്യത കുറവാണെന്നു മാത്രമല്ല, ആരോഗ്യത്തിനു ദോഷവും ചെയ്യും. ഇവയെന്തൊക്കെയെന്നു നോക്കൂ,

വെജിറ്റേറിയന്‍
വെജിറ്റേറിയന്‍ ഭക്ഷണരീതി തുടർന്നാൽ തടി കുറയും എന്ന് പൊതുവെ പറയും. എന്നാല്‍ ഇതിൽ വാസ്തവമില്ല.

കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണം
കാര്‍ബോഹൈഡ്രേറ്റുകളടങ്ങിയ ഭക്ഷണം പൂര്‍ണമായി ഉപേക്ഷിയ്ക്കുക. ഇതുകൊണ്ടു തടി കുറയുകയില്ലെന്ന് മാത്രമല്ല ശരീരത്തിനു നല്ലതല്ലെന്നതാണ് വാസ്തവും. കാരണം ഊര്‍ജം ലഭിയ്ക്കില്ല.

മധുരം
മധുരം പൂര്‍ണമായും ഉപേക്ഷിയ്ക്കുക. ഇതും തെറ്റ്, മിതമായ തോതില്‍ മധുരം ശരീരത്തിനു വേണം.

ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുന്നവരുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു പറയാനാവില്ല.

സാലഡുകള്‍
മാത്രം വിശക്കുമ്പോള്‍ സാലഡുകള്‍ മാത്രം കഴിയ്ക്കുക. ഇത് തടി കുറയാനുള്ള നല്ലൊരു വഴിയായി കാണുന്നവരുണ്ട്. എന്നാല്‍ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ലഭിയ്ക്കാതെ വരും.

ഫ്രഷ് ജ്യൂസ്
വിശക്കുമ്പോള്‍ ഫ്രഷ് ജ്യൂസ് മാത്രം കുടിച്ചു കഴിയുന്നവരുണ്ട്. ഇതും തടി കുറയാനല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനാണ് കാരണമാവുക.

കഠിനമായ വ്യായാമങ്ങള്‍
കഠിനമായി കൂടുതല്‍ നേരം വ്യായാമങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നു കരുതുന്നവരുണ്ട്. ഇത് ആരോഗ്യത്തിനും ശരീരത്തിനും ദോഷം ചെയ്യും.

ക്രാഷ് ഡയറ്റുകള്‍
ക്രാഷ് ഡയറ്റുകള്‍ തടി കുറയാന്‍ സഹായിക്കുമെന്നു കരുതുന്നവരുണ്ട്. ഇത് നിങ്ങളെ രോഗിയാക്കാനേ ഉപകരിയ്ക്കൂ.

പില്‍സുകള്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പില്‍സുകള്‍ വാങ്ങി വിഴുങ്ങുന്നവരുണ്ട്. ഇവയില്‍ മിക്കതിനും പാര്‍ശ്വഫലങ്ങള്‍ കാണും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇതു ചെയ്യരുത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News