Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 6:46 pm

Menu

Published on September 13, 2013 at 11:43 am

ക്രൂരമായ റാഗിംഗ് : പതിനൊന്ന് വയസുകാരി മരിച്ചു

west-bengal-ragging-case-parents-ransack-school-principal-arrested

കൊല്‍ക്കത്ത : ക്രൂരമായ റാഗിംഗിനിരയായ പതിനൊന്ന് വയസുകാരി മരിച്ചു. വടക്കന്‍ കൊല്‍ക്കത്തിലെ ക്രൈസ്റ്റ് ചര്‍ച്ച് സ്‌ക്കൂളിലാണ് സംഭവം. സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളാണ് ക്രൂരമായി റാഗ് ചെയ്തത്.നൂറുരൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ആറാം ക്ലാസില്‍ പഠിച്ചിരുന്ന ഔന്‍ഡ്രില്ല ദാസ് എന്ന വിദ്യാര്‍ഥിനിക്ക് ക്രൂരമായ റാഗിംഗിന് ഇരയാകേണ്ടിവന്നത് . പണം നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ ദിവസം മുഴുവന്‍ സ്കൂള്‍ ബാത്ത്‌റൂമില്‍ പൂട്ടിയിടുകയായിരുന്നു. വൈകിട്ട് സ്കൂള്‍ വിട്ട ശേഷമാണ് കുട്ടിയെ തുറന്ന് വിട്ടത്.വീട്ടിലെത്തിയിട്ടും കുട്ടി സംഭവത്തിന്റെ മാനസികാഘാതത്തില്‍ നിന്നും മോചിതയായില്ല. അവശനിലയില്‍ വീട്ടിലെത്തിയ ഔന്‍ഡ്രില്ല മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സൈക്യാട്രിസ്റ്റ്ന്റെ സമീപം കുട്ടിയെ കൊണ്ടുപോയി. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക്‌ ശാരീരികമായി കുഴപ്പമില്ലെന്ന് കണ്ടത്തി. തുടര്‍ന്ന് കുട്ടിക്ക്‌ ഡോക്ടര്‍ ഒരു ഇന്‍ജക്ഷന്‍ നല്‍കുകയും തുടര്‍ന്ന് കുട്ടി ബോധരഹിതയാകുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കുട്ടി ഒരാഴ്ചയ്ക്ക് ശേഷം, ബുധനാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്

Loading...

Leave a Reply

Your email address will not be published.

More News