Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:29 am

Menu

Published on November 7, 2013 at 10:04 am

കൊല്‍ക്കത്ത ടെസ്റ്റ്:ഇന്ത്യയുടെ തുടക്കം ഗംഭീരം!

west-indies-bowled-out-for-234

കൊല്‍ക്കത്തസച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പരമ്പരയുടെ ആദ്യദിനം ടീം ഇന്ത്യ ഉജ്ജ്വലമാക്കി.വിടവാങ്ങല്‍ പ്രഖ്യാപനത്തിനു ശേഷം കരിയറിലെ 199ാം ടെസ്റ്റിനായി കളത്തിലത്തെിയ സചിന്‍ ടെണ്ടുല്‍കര്‍ ആദ്യം ഫീല്‍ഡിങ്ങിലെ മിന്നുന്ന പ്രകടനവുമായി കൈയടി വാങ്ങി.സചിനില്‍ മുങ്ങിപ്പോയ വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം ഡ്രൈവിങ് സീറ്റില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത് ഇന്ത്യ.അരങ്ങേറ്റക്കാരന്‍ മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് പ്രകടനത്തിനു മുന്നില്‍ ചൂളിപ്പോയ വെസ്റ്റിന്‍ഡീസിന്‍െറ ഒന്നാം ഇന്നിങ്സ് 234ല്‍ അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാവാതെ 37 റണ്‍സെന്ന നിലയിലാണ്.ഒരു വിക്കറ്റ് നേട്ടവുമായി സചിനും തിളങ്ങിയതോടെ കൊല്‍ക്കത്ത വേദിയൊരുക്കുന്നത് ക്രിക്കറ്റ് ഉത്സവത്തിന്.
ക്രിസ് ഗെയ്ലും കീറണ്‍ പവലുമായിരുന്നു വിന്‍ഡീസ് ഇന്നിങ്സ് ഓപണിങ്ങിനായി ക്രീസിലത്തെിയത്. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ആരംഭിച്ച ഓപണിങ് ബൗളിങ്ങിനിടയില്‍ തട്ടിയും മുട്ടിയും സന്ദര്‍ശകര്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ന്യൂബാള്‍ സ്വിങ് ചെയ്യാന്‍ തുടങ്ങിയതോടെ പതിവ് ആക്രമണത്തിന് മുതിരാതെ പിന്‍വാങ്ങിയ ഗെയ്ല്‍ അധികം ബുദ്ധിമുട്ടിക്കാതെ പിന്‍വാങ്ങി.18 റണ്‍സുമായി നില്‍ക്കവെ മുരളി വിജയിന്‍െറ കൈകളിലത്തെിച്ചാണ് ഭുവനേശ്വര്‍ ഗെയ്ല്‍ (13) ഇന്നിങ്സ് അവസാനിപ്പിച്ചത്.പവലിനെ ഷമിയും പുറത്താക്കി.മൂന്നാം വിക്കറ്റില്‍ ഡാരന്‍ ബ്രാവോയും(23,മര്‍ലോണ്‍ സാമുവല്‍സും (65) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് രക്ഷകരായത്.തപ്പിയും തടഞ്ഞും ഇരുവരും സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ വിന്‍ഡീസ് സ്കോറിങ് ശരിയായ ദിശയിലായി.ഉച്ചഭക്ഷണത്തിന് പിരിയും വരെ ക്രീസില്‍ ഉറച്ചുനിന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉച്ചകഴിഞ്ഞ് തകര്‍ന്നടിയാന്‍ തുടങ്ങി.44ാം ഓവറില്‍ സാമുവല്‍സിനെ (65)കുറ്റി തെറിപ്പിച്ച് തുടങ്ങിയ ഷമി കൊടുങ്കാറ്റിനുകൂടി തിരികൊളുത്തി.അടുത്ത ഓവറില്‍ ബ്രാവോയെ (23) ഷമി തന്നെ റണ്‍ഒൗട്ടാക്കിയതോടെ കളിയുടെ ഗതിയും മിന്നല്‍വേഗത്തില്‍ തിരിഞ്ഞു.നാലിന് 138 റണ്‍സെന്ന നിലയില്‍നിന്ന് വിന്‍ഡീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സമ്പൂര്‍ണമായി കൂടാരം പുല്‍കി.40 ഓവറിനുശേഷം പന്ത് മാറിയത്തെുകയും ഗ്രൗണ്ട് ബൗളര്‍മാര്‍ക്കൊപ്പം സ്വിങ് ചെയ്യാനും തുടങ്ങിയതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ കുരുക്കിലായി. ഒരു തലക്കല്‍ എസ്.ചാന്ദര്‍പോള്‍ (36) മാത്രമാണ് പിടിച്ചുനിന്നത്.ഷമി നാലുപേരെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.പ്രഗ്യാന്‍ ഓജ, സചിന്‍ ടെണ്ടുല്‍കര്‍ എന്നിവര്‍ക്കായിരുന്നു ഓരോ വിക്കറ്റുകള്‍.ബൗണ്ടറി ലൈനില്‍ ഉജ്ജ്വലമായ ഫീല്‍ഡിങ്ങുമായി ആരാധകരുടെ കൈയടി നേടിയെടുത്ത സചിന്‍ 63ാം ഓവറിലാണ് പന്തെടുത്തത്. ലെഗ് ബ്രേക്കുമായി കൗമാരകാലത്തേക്ക് ഓര്‍മകള്‍ നയിച്ച മാസ്റ്റര്‍ ബ്ളാസ്റ്റര്‍ നാലാം പന്തില്‍ ഷെയ്ന്‍ ഷില്ലിങ്ഫോഡിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ടെസ്റ്റിലെ വിക്കറ്റ് നേട്ടം 46 ആക്കി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും വീഴാതെ ഒന്നാം ദിനം പൂര്‍ത്തിയാക്കി.ശിഖര്‍ ധവാന്‍ (21),മുരളി വിജയ് (16)എന്നിവരാണ് ക്രീസിലുള്ളത്. ഏകദിനങ്ങളിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത മുസഫറാബാദുകാരനായ മുഹമ്മദ് ഷമി ഇഷാന്ത് ശര്‍മക്ക് പകരക്കാരനായാണ് ടീമില്‍ ഇടം നേടിയത്. രോഹിത് ശര്‍മയാണ് ടീമിലെ മറ്റൊരു പുതുമുഖം.

Loading...

Leave a Reply

Your email address will not be published.

More News