Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 11:05 pm

Menu

Published on June 2, 2017 at 12:50 pm

ബഹിരാകാശത്തു വെച്ചു പുഡ്ഡിങ് കഴിക്കുന്നതെങ്ങിനെ?

whats-it-like-to-eat-pudding-in-space-let-this-astronaut-show-you

ബഹിരാകാശത്ത് പോകാന്‍ മിക്കവര്‍ക്കും കാണും ഒരു ആഗ്രഹം. സ്‌പേസ് സ്റ്റേഷനുകളില്‍ താമസിക്കുന്നത് ഇഷ്ടപ്പെടുന്നവരുമുണ്ടാകും. എന്നാല്‍ അതത്ര സുഖമുള്ള പരിപാടിയായിരിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ വ്യക്തമാക്കുന്നത്.

ബഹിരാകാശത്ത് ജീവിക്കുന്നവരെല്ലാം എത്രത്തോളം കഷ്ടപ്പാടു സഹിച്ചാണ് അവിടെ നിലനില്‍ക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. കണ്ണുനീര്‍ പോലും പാറിപ്പറക്കുന്ന ആ ലോകത്തു നിന്നും പുറത്തു വന്നിരിക്കുന്ന ചിരിപ്പിക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബഹിരാകാശത്തു വച്ച് പുഡ്ഡിങ് കഴിക്കുന്നതെങ്ങിനെയെന്ന് കാണിച്ചുതരുന്ന നാസയിലെ ബഹിരാകാശ യാത്രികന്‍. ‘ബഹിരാകാശത്തു വച്ചു പുഡ്ഡിങ് കഴിക്കാനുള്ള ശരിയായ വഴി’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ബഹിരാകാശ യാത്രികനായ ജാക്ക് ഫിഷര്‍ താന്‍ പുഡ്ഡിങ്ങ് കഴിക്കുന്നതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

സീറോ ഗ്രാവിറ്റിയില്‍ ഒരു കുഞ്ഞു പുഡ്ഡിങ് ടവര്‍ ഉണ്ടാക്കി അത് കഴിക്കുന്നതാണ് വീഡിയോ. ഇടയ്ക്ക് പാറിപ്പോകുന്ന പുഡ്ഡിങ്ങിനു പിന്നാലെ ചെന്ന് അകത്താക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ കണ്ടാല്‍ നിങ്ങള്‍ക്കും വീട്ടില്‍ ഇതുപോലുള്ള പുഡ്ഡിങ് ടവര്‍ ഉണ്ടാക്കാന്‍ തോന്നുമെങ്കിലും അതു സാധ്യമാകില്ലെന്നും ഗ്രാവിറ്റിക്കു നന്ദിയെന്നും പറയുന്നുണ്ട് ജാക്ക്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News