Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 11, 2024 8:10 am

Menu

Published on October 13, 2016 at 11:33 am

മമ്മൂട്ടിയെ കോലം കെട്ട കോലത്തിലിറക്കിവിട്ടതിന് നിര്‍മാതാവ് ദേഷ്യപ്പെട്ടു, പെറ്റതള്ള സഹിക്കുമോ?

when-producer-feels-fidget-about-mammoottys-look

കുറച്ച് വര്‍ഷം മുമ്പു നടന്ന സംഭവമാണ്.ഇന്നു സിനിമയില്‍ അഭിനേതാക്കളുടെ ഇമേജിനേക്കാള്‍ പ്രധാന്യം കഥയ്ക്കാണ്. സൂപ്പര്‍താരങ്ങളുടെ ഇമേജിനെ ബാധിക്കാതെ സിനിമ ചെയ്യണം എന്ന നിബന്ധന അന്ന് ഉണ്ടായിരുന്നു. അവരുടെ രൂപം സിനിമയില്‍ വളരെ പ്രധാനമാണ്. മൃഗയ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുടെ സ്റ്റാര്‍ഡം സംവിധായകനു വെല്ലുവിളിയായി. കണ്ടാല്‍ അറച്ചുപോകുന്ന ലുക്കിലാണു മമ്മൂട്ടി ചിത്രത്തിലെത്തിയത്.

mrugaya

ചിത്രത്തിന്റെ ലൊക്കേഷനില്‍ ആദ്യമായി കയറിവന്ന നിര്‍മ്മാതാവ് കെആര്‍ജി സംവിധായകന്‍ ഐവി ശശിയോടു മമ്മൂട്ടി എവിടെ എന്ന് അന്വേഷിച്ചു. ഐവി ശശിയുടെ തൊട്ട് അടുത്തു തന്നെ മമ്മൂട്ടി ഇരിപ്പുണ്ടായിരുന്നു. പക്ഷേ നിര്‍മാതാവിനു മമ്മൂട്ടിയെ മനസിലായില്ല. മമ്മൂട്ടിയുടെ വികൃതകോലം കണ്ടു നിര്‍മാതാവ് നെഞ്ചില്‍ കൈവെച്ചു ദൈവത്തെ വിളിച്ചു പോയി.

varunni
ഇമ്മാതിരി കോലംകെട്ട കോലത്തില്‍ മമ്മൂട്ടിയെ ഇറക്കി വിട്ടാല്‍ എന്റെ പണം നഷ്ട്ടമാകും. മമ്മൂട്ടിയുടെ ഗ്ലാമര്‍ കാണാന്‍ കൂടിയാണ് ആളുകള്‍ തിയേറ്ററില്‍ കേറുന്നത്. ബഹളം കേട്ട് ഓടിവന്ന മേക്കപ്പ്മാനേയും നിര്‍മാതാവു ചീത്തവിളിച്ചു. എന്താടോ ഈ കാണിച്ചു വെച്ചിരിക്കുന്നതു പെറ്റതള്ള കണ്ടാല്‍ സഹിക്കുമോ..?മൃഗയ റിലീസാകുന്നതിന്റെ തലേദിവസം വരെയും നിര്‍മ്മാതാവ് ആശങ്കയിലായിരുന്നു. ഒടുവില്‍ സിനിമ റീലിസ് ചെയ്ത് ആദ്യഷോ കണ്ട് പുറത്തിറങ്ങിയവര്‍ മൃഗയയില്‍ അഭിനയിച്ച നടന്‍ മമ്മൂട്ടിയല്ല എന്നു പറഞ്ഞപ്പോഴാണു നിര്‍മാതാവ് കെആര്‍ജിയ്ക്കു ശ്വാസം വീണത്‌.

Loading...

Leave a Reply

Your email address will not be published.

More News