Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:25 am

Menu

Published on March 28, 2014 at 12:52 pm

ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു

who-declares-india-is-polio-free-country

ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.മൂന്ന് വർഷമായി ഇന്ത്യയിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അതിനാലാണ് ഇന്ത്യയെ ഡബ്ല്യു എച്ച് ഒ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്.2012 ൽ പോളിയോ ബാധയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നു.രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ 50,000 കുട്ടികൾ പോളിയോ രോഗം മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2011 ൽ റിപ്പോർട്ട്പ്രകാരം പോളിയോ രോഗം ബാധിച്ചവരിൽ പകുതിയും ഇന്ത്യയിൽ നിന്നായിരുന്നു.ശക്തമായ പോളിയോ മരുന്ന് വിതരണത്തിലൂടെയാണ് ഈ അവസ്ഥയിൽ നിന്നും ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി മാറ്റാൻ സാധിച്ചത്.എന്നാൽ അയൽ രാജ്യങ്ങളിൽ ഇപ്പോഴും പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ സൂക്ഷിക്കണമെന്ന് വിദഗ്ധർ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News