Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:27 am

Menu

Published on November 3, 2016 at 2:39 pm

വിഷാദ രോഗത്തില്‍ നിന്ന് തന്നെ രക്ഷിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ മാധവന്‍ പറയുന്നു….

who-helped-kavya-during-the-times-of-her-depression

അടുത്തിടെ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തനിയ്ക്ക് വിഷാദ രോഗം പിടിപെട്ടതിനെ കുറിച്ച് ഒരു പൊതു പരിപാടിയില്‍ പറയുകയും പൊട്ടിക്കരയുകയും ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ ദീപികയ്ക്ക് മാത്രമല്ല, മിക്ക സെലിബ്രിറ്റികളും ഈ രോഗത്തെ അഭിമുഖീകരിയ്ക്കുന്നുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം. മലയാളത്തിന്റെ പ്രിയ താരം കാവ്യ മാധവനും അത്തരമൊരു ഘട്ടത്തിലൂടെ കടന്ന് പോയിരുന്നു. അന്ന് തന്നെ രക്ഷിച്ച മലാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ പറയുന്നു.

സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും ഉണ്ടായ പ്രശ്‌നങ്ങള്‍ തന്നെ ഭ്രാന്തിന്റെ വക്കിന്റെ വക്കിലെത്തിച്ചിട്ടുണ്ടെന്ന് കാവ്യ മാധവന്‍ പറയുന്നു. എന്നാല്‍, അന്ന് അദ്ദേഹത്തിന്റെ വാക്കുകളാണ് തനിക്ക് രക്ഷയായത്. അതിശയന്‍ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ഒരു സൗഹൃദ സംഭാഷണത്തിനിടെയായിരുന്നു തിലകന്റെ ചോദ്യം.

kavya

കാവ്യ എത്ര നാള്‍ സിനിമയില്‍ ഉണ്ടാകും? അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് കാവ്യയുടെ മറുപടി. നീ എന്ത് തീരുമാനിച്ചാലും ശരി, ആ അസുഖം വരാതെ നോക്കണമെന്നു തിലകന്‍. എന്നാല്‍, എന്ത് അസുഖം എന്ന ചോദ്യത്തിനു ആദ്യമാദ്യം ആ അസുഖം എന്നു മാത്രം പറഞ്ഞ് ഒഴിവായി. കൊളസ്‌ട്രോള്‍, ബിപി, ഷുഗര്‍ തുടങ്ങി കാവ്യ തിരിച്ചു ചോദിച്ച എല്ലാ അസുഖത്തിനോടും അല്ലെന്നു തിലകന്റെ മറുപടി. ഒടുവില്‍ തിലകന്‍ മറുപടി നല്‍കി. മറ്റൊന്നുമല്ല. വിഷാദം.

kavya-thilakan

ഒരുപാട് പേരുടെ ജീവിതം തകര്‍ത്തിട്ടുള്ള രോഗമാണ് ഇത്. ഇതു വന്നു കഴിഞ്ഞാല്‍ ഒരു മരുന്നിനും നമ്മളെ രക്ഷിക്കാനാകില്ല. വിഷാദത്തിന് അടിപ്പെട്ട് പോയ പലരേയും കുറിച്ച് കാവ്യയ്ക്ക് പറഞ്ഞു കൊടുത്തു.

kavya-madhavan

വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലുണ്ടായ പരീക്ഷണങ്ങളില്‍ ഈ അവസ്ഥയുടെ വക്കിലൂടെ കാവ്യയും കടന്നു പോയി. ഭ്രാന്ത് പിടിക്കുമെന്നു പോലും കരുതിയ അവസ്ഥയില്‍ നിന്ന് ദൈവാധീനം കൊണ്ട് രക്ഷപ്പെട്ടു. ഈ സമയങ്ങളില്‍ തിലകന്‍ അങ്കിളിന്റെ ഉപദേശമായിരുന്നു തുണയായതെന്ന് കാവ്യ ഓര്‍ക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News