Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:37 pm

Menu

Published on July 28, 2017 at 5:37 pm

അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി ധനുഷ്

why-dhanush-left-tv-interview-explanation

വേലയില്ലാ പട്ടൈധാരി 2 ന്റെ പ്രചരണവുമായി ബന്ധപ്പെട്ട ചാനല്‍ അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമാക്കി നടന്‍ ധനുഷ്.

സുചി ലീക്ക്സിനെക്കുറിച്ചുള്ള ചോദ്യമാണ് ധനുഷിനെ അസ്വസ്ഥനാക്കിയത്. സുചി ലീക്ക്‌സ് എന്ന പേരില്‍ ഗായിക സുചിത്ര ട്വിറ്ററിലൂടെ നേരത്തെ തമിഴ് സിനിമാ താരങ്ങളായ ധനൂഷ്, ഹന്‍സിക, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണം സുചിത്ര നല്‍കിയതെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അഭിമുഖത്തില്‍ സുചി ലീക്ക്സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ധനുഷ് മറുപടി പറയാന്‍ വിസമ്മതിച്ചു. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ധനുഷ് ഇറങ്ങിപ്പോയി. ഇതായിരുന്നു സംഭവം.

ഇതൊന്നും ചോദിക്കേണ്ട ആവശ്യമില്ല. തന്റെ വ്യക്തിപരമായ പ്രശ്നങ്ങളാണവ. തന്നെ സംബന്ധിച്ച് ഇതൊന്നും പ്രധാന കാര്യങ്ങളല്ല. എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കൂ, ഞാന്‍ പറയാം. 15 വര്‍ഷമായി ഞാന്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ട്. പക്ഷെ എനിക്ക് ഒരു തളര്‍ച്ചയുമില്ല. പണ്ട് ഞാനൊരു കുഴിമടിയനായിരുന്നു. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി ആഗ്രഹിക്കുന്നയാളാണ് താനെന്നും ധനുഷ് വ്യക്തമാക്കി.

ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ചോദ്യത്തിനോടുളള അതൃപ്തി പ്രകടമാക്കി ധനുഷ് വിട്ടത്. സുചി ലീക്ക്‌സ് മൂലം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ലേ എന്ന് അഭിമുഖം നടത്തിയ യുവതി ചോദിച്ചപ്പോഴായിരുന്നു ധനുഷ് ചിരിച്ചുകൊണ്ട് ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്ന് പറഞ്ഞ് ലേപല്‍ വലിച്ചെറിഞ്ഞ് വേദി വിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News