Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:14 am

Menu

Published on October 3, 2016 at 2:19 pm

കമലഹാസൻ കാർത്തികയെ അടിച്ചതെന്തിന് ‍?; വർഷങ്ങൾക്ക് ശേഷം രഹസ്യത്തിന്‍റെ ചുരുളഴിയുന്നു…

why-kamal-haasan-slapped-karthika

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികയാണ് കാര്‍ത്തിക.തനി നാടൻ പെൺകുട്ടിയുടെ എല്ലാ ഭാവങ്ങളും വെള്ളിത്തിരയ്ക്ക് സമ്മാനിച്ച നായിക. തന്‍റെ സ്വഭാവ സവിശേഷതകൾ കൊണ്ടും അണിയറ പ്രവർത്തകരെ വിസ്മയിപ്പിക്കാൻ കാർത്തികയ്ക്ക് കഴിഞ്ഞിരുന്നു.എന്നിട്ടും എന്തിന് കമലാഹസന്‍, കാര്‍ത്തികയെ തല്ലി. നായകന്‍ എന്ന സിനിമയുടെ സെറ്റിലെ കരണത്തടി അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നും പ്രേക്ഷകരും അണിയറ പ്രവർത്തകരും ഒരു പോലെ ചോദിച്ചിരുന്ന ഒരു ചോദ്യമാണത്.എന്നാല്‍ കാരണമെന്ത് എന്ന് മാത്രം പുറത്ത് എത്തിയില്ല.ഒടുവിൽ ആ രഹസ്യവും പുറത്തുവന്നു. മംഗളം സിനിമാ വാരികയിൽ പല്ലിശേരിയുടെ കോളത്തിലാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
തോളില്‍ കൈവച്ചപ്പോള്‍ അത് തട്ടിമാറ്റിയ കാര്‍ത്തികയോടുള്ള വൈരാഗ്യം തീര്‍ക്കലായിരുന്നു ചെകിട്ടത്തെ അടിയെന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ.

മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ സൂപ്പര്‍ ഹിറ്റുകളുമായി കളം നിറഞ്ഞ കാലം. ഈ സമയത്താണ് ഉലകനായകന്‍ കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയെ തേടിയെത്തിയത്. കാര്‍ത്തികയ്ക്ക് പറ്റിയ സിനിമാ രീതിയല്ല തമിഴിലുള്ളതെന്ന് പലരും പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ നായകനെ വിട്ടുകളയാന്‍ കാര്‍ത്തിക തയ്യാറായില്ല. അങ്ങനെ തമിഴകത്ത് കാര്‍ത്തിക എത്തി.

why-kamal-haasan-slapped-karthika

നായകന്റെ ഷൂട്ടിങ്ങിനിടെ ആ വാര്‍ത്തയെത്തി. കമലാഹസന്‍ കാര്‍ത്തികയുടെ ചെകിട്ടത്തടിച്ചു. ചെവിയില്‍ നിന്നും രക്തം വാര്‍ന്നു. വാര്‍ത്തയുടെ ഉറവിടം സത്യമാണെന്ന് അറിഞ്ഞപ്പോള്‍ കാര്‍ത്തികയോട് തന്നെ ഇതേ പറ്റി ചോദിച്ചെന്ന് പല്ലിശ്ശേരി വ്യക്തമാക്കി. എന്നാൽ എനിക്കറിയില്ല, എന്തിനാണ് കമല്‍ സാര്‍ എന്നെ അടിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കൂഎന്നായിരുന്ന്രേത കാര്‍ത്തികയുടെ മറുപടി. കമലിനോടും പിന്നീട് ഇതിനെ പറ്റി തിരക്കി. സിനിമയുടെ ഒര്‍ജിനാലിറ്റിക്ക് വേണ്ടിയാ ഞാന്‍ അടിച്ചത്. അച്ഛനും മകളുമായാണ് അഭിനയിച്ചതെന്ന കാര്യം കൂടി കമല്‍ പറഞ്ഞെന്നും പല്ലിശ്ശേരി കൂട്ടിച്ചേര്‍ത്തു.

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോ ഷൂട്ടിനിടയിലെ സംഭവവികാസങ്ങളുടെ അനന്തര ഫലമാണ് കാർത്തികയ്ക്ക് കിട്ടിയ അടി എന്ന് പിന്നീട് വ്യക്തമായി.

ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കൈവച്ചു. ഉടന്‍ കാര്‍ത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റല്‍ കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോള്‍ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത് ? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം. എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാര്‍ത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ? കമല്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

എന്തായാലും ആവശ്യമില്ലാതെ തൊട്ടഭിനയിക്കുന്നത് എനിക്കിഷ്ടമില്ല. കാര്‍ത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല. അതു കഴിഞ്ഞായിരുന്നു കാര്‍ത്തികയെ തല്ലുന്ന സീന്‍ അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ വാശിതീര്‍ക്കാനായി കാര്‍ത്തികയെ ആഞ്ഞടിച്ചെന്നാണ് പല്ലിശ്ശേരി പറയുന്നത്.

നായകന്‍ സിനിമ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല. പതിയെ മലയാളത്തില്‍ നിന്നും പിന്മാറുകയും ചെയ്തുവെന്നാണ് പല്ലിശ്ശേരി വെളിപ്പെടുത്തുന്നതിലെ സൂചനകള്‍.സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കാര്‍ത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോള്‍ ആണ്.

Loading...

Leave a Reply

Your email address will not be published.

More News