Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:14 am

Menu

Published on December 12, 2017 at 11:03 am

നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലുള്ള ഈ ഭാഗം വെറും ഭംഗിക്കല്ല

why-number-plates-in-india-have-ind-written

ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കുകയെന്നത് ഇന്നത്തെ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുമ്പോള്‍ ഈ ഭാഗം ശ്രദ്ധിച്ചിട്ടില്ലേ.

ഇന്ന് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ഐഎന്‍ഡി എഴുത്ത് സാധാരണമായിക്കഴിഞ്ഞു. നമ്പര്‍ പ്ലേറ്റ് നല്ല ഭംഗിയില്‍ ഘടിപ്പിക്കുമ്പോഴും ഈ ഐഎന്‍ഡി എഴുത്ത് എന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ചുമ്മാ ഭംഗിക്ക് ഫിറ്റ് ചെയ്യുന്നതാണ് ഇതെന്നാകും പലരുടെയും ചിന്ത. എന്നാല്‍ ഇത് വെറും കാഴ്ച ഭംഗിക്കുള്ളതല്ല. ഇത് പതിക്കുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം തടയുന്നതിന് വേണ്ടിയുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ ഭാഗമായാണ് ഈ ഐഎന്‍ഡി എഴുത്ത് നിലവില്‍ വരുന്നത്. ഇന്ത്യയിലെ കറന്‍സി നോട്ടുകളിലെ രഹസ്യ സുരക്ഷാ ഫീച്ചറുകള്‍ക്ക് സമാനമായ സജ്ജീകരമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളിലും ഉള്ളത്.

2005 ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്.

അലുമിനിയത്തില്‍ ഒരുങ്ങിയ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളെ ദുരുപയോഗം ചെയ്യാനോ ഇളക്കി മാറ്റാനോ സാധിക്കില്ല. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് ഇതില്‍ അക്കങ്ങള്‍ പതിക്കുന്നത്.

നിര്‍മ്മാതാക്കളുടെയും പരിശോധന ഏജന്‍സിയുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് കോഡുകളാല്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഹോളോഗ്രാമിന് താഴെ ഇടത് വശം ചേര്‍ന്ന് ഇളം നീല നിറത്തിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകളില്‍ ഐഎന്‍ഡി എന്ന് രേഖപ്പെടുത്തേണ്ടത്. ഈ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് അതത് സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പാണ്.

എന്നാല്‍ ഇന്ന് മിക്ക വാഹന നമ്പര്‍ പ്ലേറ്റുകളിലും ഈ നടപടികള്‍ പാലിക്കാതെ വെറും കാഴ്ചഭംഗിക്ക് മാത്രമായിട്ടാണ് ഐഎന്‍ഡി എന്ന് കുറിക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളെ കണ്ടെത്തി പിഴ ചുമത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

2019 ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ആദ്യ ഘട്ടത്തില്‍ പുതിയ വാഹനങ്ങളില്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു-കാശ്മീര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിലവിലുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News