Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:27 am

Menu

Published on March 17, 2017 at 2:46 pm

ആരോടെങ്കിലും വാക്കുതക്കര്‍ത്തില്‍ ഏര്‍പ്പെട്ടാല്‍ ഉടനെ ഇതാകും അടുത്ത ചോദ്യം: രാധിക ആപ്‌തേ

why-should-periods-stop-women-from-doing-anything-asks-actress-radhika-apte

മുംബൈ: ചിലപ്പോഴൊക്കെ ചിലരോടൊക്കെ വാക്കുതക്കര്‍ത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉടനെത്തുന്നത് നിനക്കിപ്പോള്‍ ആര്‍ത്തവ ദിവസങ്ങളാണോയെന്ന ചോദ്യമാണെന്ന് ബോളിവുഡ് താരം രാധിക ആപ്‌തേ. പ്രത്യേകിച്ചും പുരുഷന്മാര്‍ ആ ചോദ്യം ചോദിക്കാറുണ്ടെന്നും രാധിക പറയുന്നു.

ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പറ്റി സംസാരിക്കുന്ന ഒരു വീഡിയോയിലാണ് രാധികയുടെ പ്രതികരണം. ഒരു പെണ്‍കുട്ടി അവളുടെ ന്യായത്തിനു വേണ്ടി വാദിച്ചാല്‍ അല്‍പ്പം ഒച്ചയുയര്‍ത്തിയാല്‍, അതുമല്ലെങ്കില്‍ ദേഷ്യപ്പെട്ടാല്‍ അതിന്റെ അര്‍ത്ഥം അവള്‍ ആര്‍ത്തവ ദിവസങ്ങളിലാണ് എന്നാണോയെന്നും അവര്‍ ചോദിക്കുന്നു.

വീട്ടിലായാലും ഓഫീസിലായാലും അതിനെപ്പറ്റി തുറന്നു സംസാരിക്കുന്നതിനു വിലക്കാണെന്നും അവര്‍ പറയുന്നു. വളരെ രഹസ്യമായി പറയേണ്ട ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു എന്നതിന്റെ പേരില്‍ പലതവണ തനിക്കും കുറ്റപ്പെടുത്തല്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും രാധിക തുറന്ന് പറഞ്ഞു.

കൊളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍പ്പോഴാണ് ആദ്യമായി തനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ഒരു ആര്‍ത്തവകാലത്താണ് സുഹൃത്തിന്റെ വീടു സന്ദര്‍ശിച്ചതെന്നും അതു മനസ്സിലാക്കിയ സുഹൃത്തിന്റെ അമ്മ തന്റെ മുന്നില്‍ ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ തന്നെയാണ് തുറന്നിട്ടതെന്നും രാധിക പറയുന്നു.

ആര്‍ത്തവകാലത്ത് ഏതൊക്കെ മുറിയില്‍ പ്രവേശിക്കണം എവിടെയൊക്കെ പ്രവേശിക്കാന്‍ പാടില്ല, എങ്ങനെയാണ് വിശ്രമിക്കേണ്ടത്. ആ സമയത്തു യാത്രപോകാന്‍ പാടുണ്ടോ പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ അങ്ങനെ കുറേയേറെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി അവര്‍ തന്നെ വലച്ചുവെന്നും താന്‍ എന്തൊക്കെ ചെയ്യണമെന്ന് അവര്‍ സ്വയം അങ്ങു തീരുമാനിച്ചുവെന്നും രാധിക പറയുന്നു.

സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനായി മെഡിക്കല്‍ഷോപ്പുകളില്‍ പോകുമ്പോഴാണ് മറ്റു ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നത്. മെഡിക്കല്‍ ഷോപ്പുകാര്‍ കറുത്ത പോളിത്തീന്‍ ബാഗുകളിലാണ് നാപ്കിനുകള്‍ പൊതിഞ്ഞു നല്‍കുന്നത്. അതുകണ്ടാല്‍ താന്‍ അവരോടു ചോദിച്ചത് കള്ളപ്പണമാണെന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്നും രാധിക പറയുന്നു.

നാപ്കിന്‍ വേണമെന്നു ഉറക്കെ വിളിച്ചു പറഞ്ഞാല്‍ പോലും ആളുകള്‍ തുറിച്ചു നോക്കും. വളരെ പതിഞ്ഞ ശബ്ദത്തില്‍ മെഡിക്കല്‍ഷോപ്പുകാരനോട് ആവശ്യപ്പെടേണ്ട ഒരു വസ്തുവാണെന്നും ആരുംകാണാതെ കറുത്ത പോളിത്തീന്‍ബാഗില്‍ പൊതിഞ്ഞുവാങ്ങേണ്ട ഒരു വസ്തുവാണ് നാപ്കിനുകളെന്നും ആരാണ് സമൂഹത്തെ പറഞ്ഞു പഠിപ്പിച്ചതെന്നും രാധിക വീഡിയോയില്‍ ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News