Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:32 pm

Menu

Published on June 5, 2017 at 5:27 pm

ബാഹുബലിയിലെ വേഷം നിരസിച്ചതെന്തിന്; ശ്രീദേവി പറയുന്നു

why-sridevi-rejected-sivagami-role-in-baahubali

ബാഹുബലി പുറത്തിറങ്ങിയതിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയുടേത്. ഈ വേഷം ഏറെ പ്രശംസ നേടുമ്പോള്‍ നഷ്ടബോധം തോന്നുവരിലൊരാള്‍ ബോളിവുഡ് താരം ശ്രീദേവിയാകും.

കാരണം സിനിമയുടെ അണിയറക്കാര്‍ ശിവകാമി ദേവിയുടെ വേഷത്തിലേക്ക് രമ്യാകൃഷ്ണനെ സമീപിക്കും മുന്‍പ് ക്ഷണിച്ചത് ശ്രീദേവിയെയായിരുന്നു. പിന്നീട് ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഈ വേഷം നിരസിച്ചതില്‍ ശ്രീദേവിയെ കുറ്റപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാം ഗോപാല്‍ വര്‍മയും ഇതില്‍ ഉള്‍പ്പെടും.

ശ്രീദേവി ആ വേഷം നിരസിച്ചത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായി ശ്രീദേവി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

ബാഹുബലി വന്നു അത് പോയി. മാത്രമല്ല വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. അതിന്റെ രണ്ടാം ഭാഗം വന്നു. അത് നന്നായി തന്നെ ഓടുന്നു. ഈ സാഹചര്യത്തില്‍ താന്‍ ബാഹുബലിയില്‍ ഉണ്ടോ ഇല്ലയോ എന്ന് പറഞ്ഞിട്ട് എന്താണ് നേട്ടമെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം.

ബാഹുബലി 2 വലിയ വിജയമായ ശേഷം ശ്രീദേവി നിരന്തരം നേരിടുന്ന ചോദ്യം കൂടിയായിരുന്നു ഇത്. പലപ്പോഴും ഉത്തരം പറയാതെ നടി ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ഇതാദ്യമാണ് ഈ വിഷയത്തില്‍ നടി പ്രതികരിക്കുന്നത്.

പുതിയ ചിത്രമായ മോം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ശ്രീദേവി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് മോം. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്പന്‍സ് ത്രില്ലര്‍ ആണ്. ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News