Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 4:49 am

Menu

Published on September 2, 2013 at 1:04 pm

രണ്ടാം ഭര്‍ത്താവിനെ കൊന്ന് മൃതദേഹം പ്രഷര്‍ കുക്കറില്‍ പാകം ചെയ്തു

wife-killed-cut-up-and-cooked-her-husband

ബെയ്ജിങ് : ഭാര്യ ഭര്‍ത്താവിനെ കൊന്ന ശേഷം മൃതദേഹം പ്രഷര്‍ കുക്കറില്‍ പാകം ചെയ്തു .ഈ സംഭവം അരങ്ങേറിയത്‌ കിഴക്കന്‍ ചൈനയിലാണ് .രണ്ടാമത്തെ ഭര്‍ത്താവിനെയാണ് സ്ത്രീ കൊലപ്പെടുത്തിയ ശേഷം പാചകം ചെയ്തത് . മൃതദേഹം പ്രഷര്‍ കുക്കറില്‍ പാകം ചെയ്തതിന് ശേഷം സ്ത്രീ പോലീസിന് കീഴടങ്ങി.

ഭര്‍ത്താവ് തന്നെയും മകളെയും സ്ഥിരമായി ഉപദ്രവിയ്ക്കുന്നു എന്ന കാരണത്തിനാണ് യുവതി ഭര്‍ത്താവിനെ കൊന്നത്.കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിയ്ക്കാനാണ് മൃതദേഹം ഇവര്‍ കുക്കറിലിട്ട് വേവിച്ചത്. രണ്ടാം ഭര്‍ത്താവിന് മയക്കുമരുന്ന് നല്‍കിയ ശേഷം ദിവസങ്ങളോളം പട്ടിണിയ്ക്കിടുകയും ചെയ്തു. തുടര്‍ന്ന് അവശനായ ഇയാളെ അതി ക്രൂരമായി മര്‍ദ്ദിച്ചു . പിന്നീട് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച ഭര്‍ത്താവിനെ കഷ്ണങ്ങളായി വെട്ടി നുറുക്കി കുക്കറിലിട്ട് വേവിയ്ക്കുകയായിരുന്നു .കൊലപാതകത്തെ തുടര്‍ന്ന് കടുത്ത മാനസികപ്രശ്‌നങ്ങൾ അനുഭവിച്ച സ്ത്രീ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News