Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:40 am

Menu

Published on February 19, 2014 at 3:13 pm

മൂന്ന് മക്കളുമായി ഗള്‍ഫുകാരൻറെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കന്യാകുമാരിയില്‍ വച്ച് അഞ്ചുപേരെയും പൊലീസ് പിടികൂടി

wife-runaway-with-lover-police-arrest

ചവറ:മൂന്നുപെണ്‍മക്കളുമായി അയല്‍വാസിയായ കാമുകനോടൊപ്പം മുങ്ങിയ ഗള്‍ഫുകാരന്റെ ഭാര്യയെ  ബന്ധുക്കളുടെ സഹായത്തോടെ കന്യാകുമാരിയില്‍വച്ച് പോലീസ് പിടികൂടി. കാമുകനായ സുഹൃത്തിന്റെ വാഹനത്തിലാണ് ഇവര്‍ കന്യാകുമാരിയിലേക്ക് കടന്നത്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ്  യുവതിയും മക്കളും  കന്യാകുമാരിയുള്ളതായി വവിവരം ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കളുമായി പോലീസ് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു.  കൊട്ടുകാട്  സ്വദേശിനിയായ യുവതിയെ 15വര്‍ഷം മുമ്പ് പടപ്പനാലില്‍ വിവാഹം കഴിച്ചുകൊണ്ടുവരികയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കാമുകന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുമായി യുവതി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Loading...

Leave a Reply

Your email address will not be published.

More News