Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:07 pm

Menu

Published on October 9, 2017 at 6:00 pm

മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കില്ലെന്ന് ഭാവന

will-not-do-a-malayalam-film-right-now-says-bhavana

കൊച്ചി: മലയാള സിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നടി ഭാവന. താനിപ്പോള്‍ സന്തോഷവതിയാണ്. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഭാവന.

അന്യഭാഷയില്‍ സജീവമായിരുന്നപ്പോഴും മലയാള സിനിമയില്‍ അടുത്തകാലത്തായി കാര്യമായ അവസരങ്ങള്‍ ഭാവനയ്ക്ക് ലഭിച്ചിരുന്നില്ല.

നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം ‘ആദ’മാണ് ഭാവനയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കേരളത്തിലും സ്‌കോട്ട്ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്. ‘ആദ’ത്തിന്റെ സ്‌കോട്ട്ലന്‍ഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News