Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:36 am

Menu

Published on May 2, 2013 at 6:55 am

നെതര്‍ലന്‍ഡ്സില്‍ ഇനി രാജാവ് വില്യം അലക്സാണ്ടര്‍

william-alexander-with-princess-beatrixs-formerly-the-queen-of-netherlands-and-wife

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിലെ ‘രാജാവായി’ വില്യം അലക്സാണ്ടര്‍ അധികാരമേറ്റു. 33 വര്‍ഷത്തെ ഭരണത്തിനുശേഷം 75കാരിയായ രാജ്ഞി ബിയാട്രിസ് അധികാരമൊഴിഞ്ഞതോടെയാണ് മകന്‍ വില്യം അലക്സാണ്ടര്‍ (46) അധികാരമേറ്റത്. ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങില്‍ ഓറഞ്ച് വസ്ത്രംധരിച്ച് വന്‍ ജനാവലിയാണ് അധികാര കൈമാറ്റത്തിന് സാക്ഷ്യംവഹിക്കാനെത്തിയത്. നിറകണ്ണുകളോടെയാണ് ബിയാട്രിസ് രാജ്ഞി കൊട്ടാരത്തിന്‍റെ ബാല്‍ക്കണിയിലെത്തിയത്. ‘നിങ്ങളുടെ പുതിയ രാജാവിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഞാന്‍ വളരെയേറെ സന്തോഷവതിയാണ്’ -രാജ്ഞി ജനങ്ങളോടു പറഞ്ഞു. ഡച്ച് മന്ത്രിസഭക്ക് മുന്നില്‍വെച്ച് സ്ഥാനത്യാഗരേഖയില്‍ ബിയാട്രിസ് ഒപ്പുവെച്ചു. പുതിയ രാജാവ് വില്യം അലക്സാണ്ടറും ഭാര്യ മാക്സിമയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പരമ്പരാഗത സമ്പ്രദായത്തില്‍ നടന്ന ചടങ്ങില്‍ ബിയാട്രിസ് വില്യം അലക്സാണ്ടറിന് അധികാരം കൈമാറി.
ചൈതന്യപൂര്‍ണവും ആഹ്ളാദകരവുമായ 33 വര്‍ഷം തങ്ങള്‍ക്ക് സമ്മാനിച്ചതില്‍ രാജ്യം ബിയാട്രിസിനോട് കടപ്പെട്ടിരിക്കുന്നെന്ന് വില്യം അലക്സാണ്ടര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News