Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊളംബിയ :കൊളംബിയയിലെ ബൊഗോട്ടോ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഗര്‍ഭിണി എന്ന പേരില്‍ കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ കൊക്കയ്ന്‍ കടത്താന്‍ ശ്രമിച്ച യുവതിയെ അധികൃതര്‍ പിടികൂടി. 28കാരിയായ ലെ റിച്ചിയാണ് എന്ന യുവതിയാണ് പിടിയിലായത് . തന്റെ വയറിനോട് ചേര്‍ത്ത് കെട്ടിവെച്ച കൃത്രിമ വയറിനുള്ളിലായിരുന്നു കൊക്കൈന്‍ ഒളിപ്പിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ യുവതിയുടെ വയര്‍ ശ്രദ്ധിച്ചാല്‍ ശരിക്കും ഗര്‍ഭിണിയുടേതു പോലെയായിരുന്നു. എന്നാല്‍ യുവതിയുടെ വയറില്‍ സംശയം തോന്നിയ പോലീസുകാരന്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയുടെ എതിർപ്പ് മറികടന്ന് വനിത പോലീസുകാര്‍ പരിശോധന നടത്തിയപ്പോഴാണ് വയര്‍ കൃത്രിമമാണെന്ന് കണ്ടെത്തിയത്. ലാറ്റെക്സ് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു കൃത്രിമ വയര്‍ . 2 കിലോ കൊക്കൈന്‍ പൊതിഞ്ഞ് ഭദ്രമായി വയറിനുള്ളില്‍ വച്ചിരിക്കുകയായിരുന്നു. വയർ കൃത്രിമമാണെന്ന് പോലീസ് മനസിലാക്കിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പോലീസുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
Leave a Reply