Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദ്ധ്യപ്രദേശ് : കാമുകന്‍ വിവാഹിതയായ യുവതിയെ(26)ആസിഡ് എറിഞ്ഞു കൊലപ്പെടുത്തി.മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് ഈ സംഭവം നടന്നത് .കാമുകന്‍ മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തവെ യുവതിയുടെ മുത്തശ്ശിക്കും സഹോദരിയുടെ രണ്ട് മക്കൾക്കും പരിക്കേറ്റു.ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ് . ശനിയാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയെ കാണണമെന്ന് വാശിപിടിക്കുകയും യുവതി കിടന്നുറങ്ങുന്ന മുറിയിലേയ്ക്ക് അതിക്രമിച്ച് കടക്കുകയുമായിരുന്നു. യുവതിയെ കണ്ടയുടനെ ഇയാള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ആസിഡ് യുവതിക്ക് നേരെ എറിയുകയായിരുന്നു.യുവതിയേയും പരിക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽ 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതയായ യുവതിയെ ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. ഈ യുവാവുമായുള്ള യുവതിയുടെ അവിഹിത ബന്ധത്തെതുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ച് പോയത് . യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും തെറ്റിദ്ധാരണമൂലമാണ് യുവാവ് തനിക്കെതിരെ ആസിഡ് ആക്രമണം നടത്തിയതെന്നും മരികുന്നതിന് മുന്‍പ് യുവതി മൊഴി നല്‍കിയിട്ടുണ്ട്.ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Leave a Reply