Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:43 am

Menu

Published on March 23, 2017 at 1:07 pm

ഹെര്‍ബല്‍ ടീ കുടിച്ചാല്‍ മരിക്കാന്‍ സാധ്യത?

woman-dies-after-drinking-toxic-tea-from-herbal-remedy-shop

നൂറ്റാണ്ടുകളായി മനുഷ്യനെ പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നു എന്ന് വിശ്വസിക്കുന്ന ഹെര്‍ബല്‍ ടീ മരണത്തിന് കാരണമാകുമോ. എന്നാല്‍ ഹെര്‍ബല്‍ ടീ കുടിച്ചാല്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലിഫോര്‍ണിയ പൊലീസിന്റെ പക്ഷം.

സാന്‍ഫ്രാന്‍സിസികോയിലെ ചൈനാടൗണിലെ ഒരു ഹെര്‍ബല്‍ ഷോപ്പില്‍ നിന്ന് ഹെര്‍ബല്‍ ടീ കുടിച്ച ഒരു 56കാരി മരിച്ചിരുന്നു.

woman-dies-after-drinking-toxic-tea-from-herbal-remedy-shop2

ഹെര്‍ബല്‍ ടീ എന്നത് ഇന്ന് ഒരു വമ്പന്‍ വ്യവസായമാണ്. ഓരോ രാജ്യത്തിലും അവിടെ ലഭ്യമാകുന്ന പച്ച മരുന്നുകള്‍ ചേര്‍ത്ത് പുതിയതരം ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നുണ്ട്. അവയില്‍ തേയില ഉണ്ടാകാറുമുണ്ട്. ഗ്രീന്‍ ടീയില്‍ തുളസിയും മുല്ലപ്പൂവുമൊക്കെ ചേര്‍ത്തുള്ള ഹെര്‍ബല്‍ ടീകള്‍ ഇന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിലും സുലഭമാണ്. ചിലപ്പോള്‍ ചൈനയില്‍ നിന്ന് നേരിട്ട് വരാറുള്ള ഹെര്‍ബല്‍ ടീയും ലഭ്യമാണ്.

ചൈനയില്‍ നിന്ന് ഇത്തരത്തില്‍ നൂറ്റിയമ്പതിലേറെ വസ്തുക്കള്‍ അമേരിക്കയിലേക്ക്  കയറ്റുമതി ചെയ്യുന്ന സണ്‍ വിങ് വോ എന്ന കമ്പനി നേരിട്ട് അവിടെ വിപണനവും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം അവിടെ നിന്ന് വാങ്ങിയ ഹെര്‍ബല്‍ ടീ കഴിച്ച്  രണ്ടു പേര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് അധികൃതരുടെ ശ്രദ്ധ ഹെര്‍ബല്‍ ടീയിലേക്കെത്തുന്നത്.

ആ കടയില്‍ നിന്ന് ഇലകള്‍ വാങ്ങി വീട്ടില്‍ തിളപ്പിച്ച് കഴിക്കുന്ന പതിവുണ്ട്. അങ്ങനെ കഴിച്ചവരാണ് ആശുപത്രിയില്‍ എത്തിയവര്‍ രണ്ടും. അതിലൊരു സ്ത്രീ ഇത് കഴിച്ച ഉടനെ തന്നെ ഹൃദയമിടിപ്പ് കുറഞ്ഞു ശരീരം കുഴഞ്ഞു വീണു. ആശുപത്രിയില്‍ എത്തിയ ഉടനെ തന്നെ മരിക്കുകയും ചെയ്തു. മറ്റൊരാള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു.
woman-dies-after-drinking-toxic-tea-from-herbal-remedy-shop
ഏതായാലും സണ്‍ വിങ് വോ എന്ന പേരിലുള്ള വിപണന കേന്ദ്രത്തില്‍ നിന്നുകിട്ടുന്ന ഇലകള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കളയുവാന്‍ സാന്‍ഫ്രാന്‍സിസ്‌കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെര്‍ബല്‍ ടീ എന്ന പേരില്‍ ആയിരം വസ്തുക്കള്‍ ഇന്ന് ഭൂമിയില്‍ കിട്ടാനുണ്ട്. ഉദാഹരണത്തിന് ചൈനക്കാര്‍ കോള്‍ഡ് ടീ അല്ലെങ്കില്‍ കൂളിങ് ടീ എന്ന് വിളിക്കുന്ന ഹെര്‍ബല്‍ ടീയില്‍ ഉള്ളത് കുറെ പച്ച മരുന്നുകളാണ്. അവയില്‍ തേയില ഇല്ല.

ശരീരം തണുക്കുവാന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് കൂളിങ് ടീ എന്ന് വിളിക്കുന്നത്. ഉണങ്ങിയ പൂവുകള്‍, മരുന്നുചെടികളുടെ ഇലകള്‍, വേരുകള്‍, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവയാണ് പലപ്പോഴും ഹെര്‍ബല്‍ ടീയില്‍ ഉണ്ടാകാറുള്ളത്. പല പുരാതന കുടുംബങ്ങളും അവരുടേതായ രീതിയില്‍ ഹെര്‍ബല്‍ ടീ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇത്തരം ഹെര്‍ബല്‍ ടീകള്‍ കാരണം എങ്ങനെയാണ് മരണം നടക്കുന്നത്. ചിലയിനം ചെടികളില്‍ കാണുന്ന അക്കോണൈറ്റ് എന്ന വിഷവസ്തുവാണ് വില്ലന്‍. മങ്ക്‌സ് ഹുഡ്, ഹെല്‍മറ്റ് ഫ്‌ളവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചെടിയുടെ പേരും അക്കോണൈറ്റ് എന്ന് തന്നെ. ചൈനയില്‍ വേദനസംഹാരിയായി ഇതുപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് നേരിട്ട് അകത്ത് ചെന്നാല്‍ വലിയ വിഷമായി മാറുവാന്‍ സാധ്യതയും ഉണ്ട്.

വത്സനാഭി എന്ന പേരില്‍ ഇത് ഇന്ത്യയിലും ലഭ്യമാണെന്ന് ഓര്‍ക്കുക. മാത്രമല്ല നാട്ടുവൈദ്യം, ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയിലും ഇത് ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ വയനാട്ടിലും മൂന്നാറിലും ഇവ കണ്ടുവരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News