Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:53 am

Menu

Published on September 5, 2013 at 2:21 pm

പിതൃസഹോദരി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ രാഹുലിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

woman-kills-nephew-to-help-brother-remarry

കോട്ടയം : രാഹുലിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കൈപ്പുഴ നെടുംകാലായില്‍ ഷാജി-ബിന്ദു ദമ്പതികളുടെ ഏക മകന്‍ രാഹുലിനെ പിതൃസഹോദരി വിജയമ്മ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയത്. മരണ വിവരം അറിഞ്ഞതു മുതല്‍ നാടിന്റെ നാനാഭാഗത്തുനിന്ന് വിവിധ തുറകളില്‍പ്പെട്ടവര്‍ കൈപ്പുഴ നെടുംകാല വീട്ടിലേക്ക് എത്തി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം സംസ്‌കാര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൈപ്പുഴ മാര്‍മാക്കില്‍ പബ്ലിക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യചുംബന രംഗം കണ്ടുനിന്നവരെയും ഈറനണിയിച്ചു.രാഹുലിന്റെ മാതാവ് ബിന്ദു പിതാവ് ഷാജിയുമായി അകന്നാണ് കഴിയുന്നത്. മാതാവിന്റെ സംരക്ഷണം കിട്ടാതിരുന്ന രാഹുല്‍ ഒരു വയസ് മുതല്‍ പിതാവ് ഷാജിയുടെ കൂടെ ദുബൈയിലായിരുന്നു പഠിച്ചിരുന്നു. അവിടെയുണ്ടായിരുന്ന ജോലി പോയശേഷം തിരികെ നാട്ടിലേക്ക് വന്നപ്പോഴാണ് ഷാജിയുടെ അച്ഛന്റെയും അമ്മയുടേയും സംരക്ഷണത്തില്‍ കഴിഞ്ഞുവന്നത്. നാലുമാസം മുമ്പാണ് വീണ്ടും വിദേശത്ത് ജോലി ലഭിച്ചത് . എന്റെ പൊന്നുമോനെ വിദശത്തേക്ക് പിന്നീട് കൊണ്ടുപോവാമെന്ന ആഗ്രമാണ് സഹോദരി തകര്‍ത്തുകളഞ്ഞതെന്ന് പറഞ്ഞ് ഷാജി തേങ്ങികരഞ്ഞത് കേട്ടുനിന്നവരെയും ദു:ഖത്തിലാഴ്ത്തി. ചൊവ്വാഴ്ച മൃതദേഹത്തോടൊപ്പം രാഹുലിന്റെ അമ്മ ബിന്ദു ഭര്‍ത്തൃഗൃഹത്തിലെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News