Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on April 14, 2014 at 12:17 pm

മോഷണത്തെ കുറിച്ച് ചാനലിൽ സംസാരിച്ചുകൊണ്ടിരിക്കെ സ്ത്രീയുടെ മാല മോഷ്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു..!![വീഡിയോ]

woman-mugged-on-live-tv-in-brazil-as-shes-interviewed

റീയോ: മോഷണം പെരുകുന്നതിനെ കുറിച്ചുള്ള ടെലിവിഷന്‍ പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ  സ്ത്രീയുടെ മാല പിടിച്ചു പറിച്ച്  കള്ളന്‍ കടന്നു കളഞ്ഞു.ബ്രസീലിയന്‍ നഗരമായ റിയോഡിറോ ജനീറയിലാണ് സംഭവം. ബ്രസീലില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്വകാര്യചാനല്‍ ഇതിനെ കുറിച്ചൊരു പരിപാടി ചെയ്യാനായി രംഗത്ത് വന്നത്. എന്നാല്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി ചിത്രീകരിക്കാന്‍ കഴിയുമെന്ന്  ചാനലുകാരും ഒട്ടും പ്രതീക്ഷിച്ചു കാണില്ല. കള്ളന്മാരെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും വയ്യെന്ന് സ്ത്രീ ക്യാമറയ്ക്ക് മുന്നില്‍ നിന്നും പറയുന്ന മാത്രയില്‍ തന്നെ അജ്ഞാതനായ കള്ളന്‍ പിറകിലൂടെ വന്ന് സ്ത്രീയുടെ മാല പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു . റിപ്പോര്‍ട്ടര്‍ പിറകെ ഓടിയെങ്കിലും കള്ളന്‍ അപ്പോഴേക്കും ഓടിമറഞ്ഞിരുന്നു.നഗരം ഒട്ടും സുരക്ഷിതമല്ലെന്നും പലയിടങ്ങളും കള്ളന്മാരുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ പറയുന്നു. ലോകകപ്പിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ ബ്രസീലിലേക്ക് എത്താനിരിക്കേയാണ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ നടന്ന ഈ സംഭവം ബ്രസീലിന് കൂടുതല്‍ നാണക്കേടായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News