Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:32 am

Menu

Published on July 10, 2015 at 3:24 pm

കാറപകടത്തില്‍ മരിച്ച കാമുകന്‍റെ മൃതദേഹത്തിനൊപ്പം 3 ദിവസം കാമുകി കാറില്‍ തങ്ങി

woman-spent-3-days-in-car-with-dead-boyfriend

എഡിന്‍ബര്‍ഗ്:പൊലീസിന്റെ അനാസ്ഥ മൂലം കാമുകന്റെ മൃത ദേഹത്തിനൊപ്പം കാമുകിയ്ക്ക് മൂന്ന് ദിവസം കഴിയേണ്ടി വന്നു.ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടാണ് കാമുകന്‍ മരിച്ചത്.അബോധാവസ്ഥയിലായ കാമുകി മൂന്ന് ദിവസം കാമുകന്റെ മൃതദേഹത്തൊടൊപ്പം കാറില്‍ ഉണ്ടായിരുന്നു.മൂന്നാം ദിവസമാണ് പൊലീസെത്തി കാറില്‍ നിന്നും യുവതിയെ ആശുപത്രയിലേയ്ക്ക് മാറ്റുന്നത്.ജോണ്‍ യുലി (28), കാമുകി ലമാറ ബെല്‍ (25) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.ജോണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലമാറയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ലമാറയുടെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. അപകടവിവരം യാത്രക്കാരില്‍ ആരോ പൊലീസിനെ അറിയിച്ചിരുന്നു.എന്നാല്‍ പൊലീസ് അപകട സന്ദേശം അവഗണിയ്ക്കുകയായിരുന്നു.ലമാറയുടെ പിതാവ് ഫേസ്ബുക്കില്‍ ഉള്‍പ്പടെ മകളെയും കാമുകനേയും കാണാനില്ലെന്ന വിവരം പോസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.മൂന്ന് ദിവസത്തിന് ശേഷമാണ് അപകടത്തില്‍പ്പെട്ട കാറിനേയും കമിതാക്കളേയും പൊലീസ് കണ്ടെത്തുന്നത്.അപകട സന്ദേശം അവഗണിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും.

Loading...

Comments are closed.

More News