Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 9:33 pm

Menu

Published on April 30, 2014 at 3:11 pm

ടോയ്‌ലറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഫ്‌ളഷ് ചെയ്യാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെട്ടു

woman-tried-to-flush-down-baby-in-toilet

ബെയ്ജിംഗ്: ചൈനയിൽ ടോയ്‌ലറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഫ്‌ളഷ് ചെയ്യാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെട്ടു. ആശുപത്രി ജീവനക്കാർ കൃത്യ സമയത്ത് ഇടപ്പെട്ടതിനാൽ കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. കഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിക്കാൻ എത്തിയ യുവതി വേദന കൂടിയപ്പോൾ ടോയ്‌ലറ്റില്‍ പോകുകയും അവിടെ വച്ച് പ്രസവിക്കുകയുമായിരുന്നു.യുവതി പിന്നീട് ഫ്‌ളഷ് അമര്‍ത്തുകയും ചെയ്തു. ബാത്റൂമിൽ നിന്ന് കുഞ്ഞിൻറെ കരച്ചിൽ കേട്ടെത്തിയ ജീവനക്കാർ വാതിൽ തുറക്കാൻ പറഞ്ഞെങ്കിലും യുവതി വാതിൽ തുറന്നില്ല.പിന്നീട് സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ ടോയ്‌ലറ്റിനകത്ത് കൈകാലിട്ടിക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടു പേരും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News