Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:35 pm

Menu

Published on October 4, 2013 at 4:38 pm

അമ്പതുകാരിയുടെ ജീവന്‍ എടുത്തു മോഷ്ടാക്കള്‍; വെറും വെള്ളി പാദസരങ്ങള്‍ക്കായി

womans-leg-cut-off-to-steal-anklets

ജയ്പൂര്‍ : കാലില്‍ കിടന്ന വെള്ളി പാദസരങ്ങള്‍ തട്ടിയെടുക്കാനായി മോഷ്ടാക്കാള്‍ സ്ത്രീയുടെ രണ്ട് കാലുകളും വെട്ടിമാറ്റി. ചോരവാര്‍ന്ന് വഴിയില്‍കിടന്ന സ്ത്രീ മണിക്കൂറുകള്‍ക്കുശേഷം മരിച്ചു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് സമീപം ഫാഗിയിലെ ശങ്കര്‍പുര ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന കവര്‍ച്ച. വനപ്രദേശത്ത് കാലികളെ മേയ്ക്കാന്‍പോയ രുഗ്മിണിദേവി (50) ക്കാണ് ദുരന്തം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ടു മുതല്‍ രുഗ്മിണിദേവിയെ കാണാനില്ലായിരുന്നു. അവരെ അന്വേഷിച്ചു ഗ്രാമീണര്‍ നടക്കുമ്പോഴായിരുന്നു കാട്ടുവഴിയില്‍ കാലില്ലാത്ത മൃതദേഹം കണ്ടത്. പാദസരങ്ങള്‍ തട്ടിയെടുക്കാനായി മോഷ്ടാക്കള്‍ കാലുകള്‍ മുറിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് അനുമാനിച്ചു. മുറിച്ചെടുത്ത കാലുകള്‍ കണ്ടെത്താനായിട്ടില്ല. പ്രായം ചെന്ന സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ ആ പ്രദേശത്തുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News