Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:37 am

Menu

Published on September 7, 2015 at 2:49 pm

ഭൂമിയിലെ മഞ്ഞെല്ലാം ഉരുകിത്തീര്‍ന്നാല്‍ ആഗോളഭൂപടം എങ്ങനെയാവും? വീഡിയോ

world-map

അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനവ് അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗം കൂട്ടുന്നുവെന്നും തത്ഫലമായി സമുദ്രനിരപ്പ് ഉയരുന്നുവെന്നും അതുമൂലം പലരാജ്യങ്ങളും നഗരങ്ങളും വെള്ളത്തിനടിയാലാവുമെന്നുമുള്ള പഠനങ്ങള്‍ നേരത്തെ വന്നിട്ടുണ്ട്.ഭൂമിയില്‍ ഇനി അവശേഷിക്കുന്ന മഞ്ഞെല്ലാം ഉരുകിത്തീര്‍ന്നാല്‍ പിന്നെ എന്താവും ഭുമിയുടെ അവസ്ഥ? ഈ ചോദ്യത്തിനുത്തരമാണ് ബിസിനസ് ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച വീഡിയോ.

യൂറോപ്പിലെ വെനീസ്, ഇസ്താംബൂള്‍, ലണ്ടന്‍, ബ്രസല്‍സ് എന്നീ നഗരങ്ങള്‍ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായേക്കും. അമേരിക്കയിലെ സിയാറ്റില്‍, മിയാമി, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി എന്നീ നഗരങ്ങളും ഭീഷണിയുടെ നിഴലിലാണ്.ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപവും ഈ ആഗോളതാപനം മാറ്റിമറിയ്ക്കും. മുംബൈ, കൊല്‍ക്കത്ത നഗരങ്ങളുടെ സ്ഥാനത്ത് വെറും കടല്‍ മാത്രമായേക്കാം.

ആഗോളതാപനം ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കിടെ അല്ലെങ്കില്‍ ഒരു ആയിരം വര്‍ഷംകൊണ്ട് അത് സംഭവിക്കാമെന്ന് ഈ വീഡിയോ പറയുന്നു. ഭയാനകത ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഭൂമുഖത്തെ തേടിയെത്താന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി മനുഷ്യരെ അതിന്റെ അര്‍ത്ഥത്തില്‍ ബോധ്യപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News