Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 7:04 am

Menu

Published on June 12, 2014 at 1:34 pm

പൂച്ച മുത്തശ്ശി ‘പോപ്പി’ യാത്രയായി

worlds-eldest-cat-poppy-dies

ബോണ്‍മൗത്ത്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന് ഗിന്നസ്ബുക്കില്‍ ഇടം നേടിയ പൂച്ച  പോപ്പി  മരിച്ചു. 1990 ഫിബ്രവരിയില്‍ ജനിച്ച പൂച്ചയാണ് വെള്ളിയാഴ്ച്ച ലോകത്തോട്‌ വിട പറഞ്ഞത്. പിന്‍കാലുകളിലേറ്റ പരിക്കും അതെത്തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണകാരണം.അസുഖത്തെ തുടര്‍ന്ന് പോപ്പിയുടെ ആരോഗ്യം കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു മോശമായത്.ഇംഗ്ലണ്ടിലെ ബോണ്‍മൗത്തില്‍ മാര്‍ഗ്രറ്റ് കോര്‍ണറിന്റെ മകള്‍ ജാക്വിയായിരുന്നു പോപ്പിയുടെ ഉടമസ്ഥ. അഞ്ചു വയസ്സുള്ളപോഴാണ് പോപ്പിയെ മറ്റൊരു കുടുംബത്തില്‍ നിന്നും മാര്‍ഗ്രറ്റ് വാങ്ങിയത്. തന്റെ ജീവിതത്തില്‍ മുന്നു കുടുംബങ്ങളോടൊപ്പം പോപ്പി കഴിഞ്ഞു.വയസ്സായിട്ടാണ് പോപ്പി മരിച്ചതെങ്കിലും പോപ്പിയുടെ വിയോഗം താങ്ങാവുന്നതിലും അധികമാണെന്ന് ജാക്വി പറഞ്ഞു. പോപ്പി മരിച്ച ദിവസത്തിലുടനീളം ജാക്വി പോപ്പിക്ക് കൂട്ടിരിക്കുകയായിരുന്നു. പോപ്പിക്ക് മുമ്പ് ഏറ്റവും പ്രായമേറിയ പൂച്ചയെന്ന റെക്കോഡ് ക്രെംപഫ് എന്ന പൂച്ചക്കായിരുന്നു.കഴിഞ്ഞ മാസമാണ് ലോകത്തെ പ്രായമേറിയ പുച്ചയെന്ന റെക്കോഡ് പോപ്പിയെ തേടിയെത്തിയത്.

10428397_316173881883800_3641337754871968619_o (1) 10390011_316173888550466_976575079814915391_n 10013789_316173855217136_3712591178499022849_n

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News