Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആളുകളുടെ ഇടയിൽ സെൽഫി ഇപ്പോൾ ഒരു താരമായി കഴിഞ്ഞു. സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ മരണപ്പെടുന്ന വാർത്തകളും ഇപ്പോൾ ഏറെ കേട്ടു വരുന്നു. തോക്ക് സ്വയംചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചതും, മൂര്‍ഖന്‍ പാമ്പിന്റെയൊപ്പം സെല്‍ഫിയെടുത്ത യുവതി പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായ വാർത്തയും , ട്രെയിനിന് മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ വിദ്യാർഥി മരിച്ചതും നാം അടുത്ത കാലത്തായി കേട്ട വാർത്തകളാണ്.അതിനിടയിലാണ് ഒരു സെല്‍ഫി യുട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘World’s scariest selfie’ എന്ന വിശേഷണത്തോടെയുള്ള ഈ സെൽഫി ലോകത്തിലെ ഏറ്റവും ഭയാനകമായ സെൽഫി എന്ന പേരും നേടിക്കഴിഞ്ഞു. ഹോങ്കോങില്‍ അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ മുകളിൽ കയറിയിരുന്ന് വാഴപ്പഴം തിന്നുന്ന വിദ്യാര്‍ഥികളുടെ വീഡിയോയ്ക്കാണ് ഇപ്പോൾ ആരാധകർ കൂടി വരുന്നത്. ദാനിയേല്‍ ലാവ് എന്ന വിദ്യാർഥിയും അവരുടെ രണ്ട് സുഹൃത്തുക്കളുമാണ് ഈ വീഡിയോയിലുള്ളത്.ഒരു ‘സെല്‍ഫി സ്റ്റിക്ക്’ ഉപയോഗിച്ചാണ് ഈ ഫൂട്ടേജ് എടുത്തിരിക്കുന്നത്. ഈ വീഡിയോ യുട്യൂബില്‍ ഇപ്പോൾ തന്നെ 214,131 പേർ കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
–
Leave a Reply