Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രമേഹ രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. മൂന്നു വയസുകാരിയായ പെണ്‍കുട്ടിയിലാണ് ടൈപ്പ്-2 പ്രമേഹം കണ്ടെത്തിയത്. ടെക്‌സാസ്, ഹൗസ്റ്റണ്‍ സര്‍വ്വകലാശാലകളിലെ ഡോക്‌ടര്‍മാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്റ്റോക്ക്ഹോമില്‍ നടക്കുന്ന യൂറോപ്യന്‍ ഡയബറ്റിസ് അസോസിയേഷന്റെ വാര്‍ഷിക യോഗത്തിലാണ് ഡോക്‌ടര്‍മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതമായി മൂത്രമൊഴിക്കുകയും സദാസമയവും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് ടൈപ്പ്-2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയത്. അതേസമയം കുട്ടികളുടെ മാതാപിതാക്കള്‍ അമിതവണ്ണക്കാരാണെങ്കിലും ഇരുവര്‍ക്കും പ്രമേഹം ഇല്ല എന്നത് വൈദ്യ ശാസ്‌ത്രലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
പ്രമേഹം കണ്ടെത്തിയ മൂന്നുവയസുകാരിക്ക് മെറ്റ്ഫോമിന്‍ എന്ന മരുന്ന് ദ്രാവകരൂപത്തിലാക്കി നല്‍കിവരികയാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അതിനൊപ്പം മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടന്നുവരുന്നു. കുട്ടികളെ ആരോഗ്യത്തോടെ വളര്‍ത്തണമെന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള അജ്ഞതയാണ് പ്രമേഹം പിടിപെടാനുള്ള ഒരു കാരണമായി ഡോക്‌ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ നടത്തിവരുന്ന ചികില്‍സ ഏറെ ഫലപ്രദമായിട്ടുണ്ട്. പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനായിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറായിട്ടില്ല.
Leave a Reply