Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:04 am

Menu

Published on August 29, 2013 at 1:10 pm

ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസീന്‍ ഭട്കല്‍ പിടിയിലായി

yasin-bhatkal-founder-of-indian-mujahideen-arrested

ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസീന്‍ ഭട്കല്‍ പിടിയിലായി.ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ ലശ്കറെ ത്വയ്യിബ തീവ്രവാദി അബ്ദുല്‍ കരീം തുണ്ടയെ ചോദ്യം ചെയ്തതില്‍ നിന്ന് യാസീന്‍ ഭട്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. തുടർന്നുണ്ടായ ദല്‍ഹി-കര്‍ണാടക പൊലീസിന്റെ സംയുക്ത നീക്കത്തില്‍ ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരില്‍ ഇന്ത്യ-നേപാള്‍ അതിര്‍ത്തിയില്‍ നിന്നും യാസീന്‍ ഭട്കല്‍ പിടിക്കുകയായിരുന്നു. രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങളിലും യാസീന്‍ ഭട്കലിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. 17 പേര്‍ കൊല്ലപ്പെട്ട 2010ലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ ബോംബുകള്‍ സ്ഥാപിച്ചത് യാസീന്‍ ഭാട്കലാണെന്നാണ് എന്‍.ഐ.എ വാദം. യാസീന്‍ ഭട്കല്‍ കര്‍ണാടകയിലെ തീരപ്രദേശമായ ഭട്കല്‍ സ്വദേശിയാണ്.യാസീന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News