Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളസിനിമയിലെ യുവ സംവിധായകരില്‍ ഒരാളായ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യൂ ടു ബ്രൂട്ടസി’ൻറെ ട്രെയിലർ പുറത്തിറങ്ങി. മുഴുനീള കോമഡി ചിത്രമായ യൂ ടു ബ്രൂട്ടസിന്റെ ട്രയിലറും ചിരിയുണര്‍ത്തുന്നതാണ്. വര്‍ത്തമാനകാല സമൂഹത്തില്‍ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും വിലയെന്തെന്നറിയാതെ വഞ്ചനയുടെ അപ്പോസ്‌തുലന്മാരായ ആളുകളെ തുറന്നുകാണിക്കുന്ന ഇതിവൃത്തമാണ് ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.രൂപേഷ് പീതാംബരന്റെ രണ്ടാമത്തെ ചിത്രമാണ് യൂ ടു ബ്രൂട്ടസ്. ആദ്യചിത്രമായ തീവ്രം ത്രില്ലര്‍ സിനിമയായിരുന്നു. ശ്രീനിവാസന്‍, ആസിഫ് അലി, അനു മോഹന്‍, ടൊവിനോ തോമസ്, ഹണി റോസ്, രചന നാരായണന്‍കുട്ടി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
–
Leave a Reply