Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:24 pm

Menu

Published on May 7, 2014 at 12:00 pm

വിചിത്ര വീഡിയോ അപ് ലോഡ് ചെയ്ത ഒരു യൂട്യൂബ് അക്കൗണ്ട് സൈബർ ലോകത്തെ കുഴയ്ക്കുന്നു!

youtube-mystery-of-webdriver-torso

ലണ്ടന്‍: 2013 സെപ്റ്റംബര്‍ 23ന് യൂട്യൂബില്‍ വിചിത്രമായ ഒരു വീഡിയോ അപ് ലോഡ് ചെയ്ത ഒരു യൂട്യൂബ് അക്കൗണ്ട് സൈബർ ലോകത്തെ കുഴപ്പിക്കുന്നു.വെബ്‌ഡ്രൈവര്‍ ടോഴ്‌സോ എന്ന പേരിലുള്ള ഈ യൂട്യൂബിൽ 80,000 ത്തിൽ അധികം വീഡിയോകളാണുള്ളത്.ഈ വീഡിയോകൾ ഓരോന്നും പരിശോധിച്ചാൽ നീലയും ചുവപ്പും നിറങ്ങള്‍ നിറഞ്ഞ ചതുരങ്ങള്‍ മാത്രം കാണാം.ഇതിൻറെ കൂടെ പല മോഡുലേഷനിലുള്ള ബീപ് ശബ്ദവും കേൾക്കാം.മനുഷ്യന് ആസ്വദിക്കാന്‍ കഴിയുന്ന യാതൊന്നും ഈ വീഡിയോയിലില്ല.എന്നാൽ ഒരു മണിക്കൂറിനു ശേഷം മറ്റൊന്ന് എന്ന എന്നരീതിയില്‍ മാസങ്ങളോളം ആയിരക്കണക്കിന് വീഡിയോകളാണ് ഈ അക്കൗണ്ടില്‍ അപ് ലോഡ് ചെയ്യപ്പെടുന്നത്.ഇവയെല്ലാം പരിശോധിച്ചാൽ കാണുന്നത് ചുവപ്പും നീലയും നിറഞ്ഞ ചതുരങ്ങളും ബീപ് ശബ്ദവും മാത്രമാണ്.ഈ വീഡിയോകളിലുള്ള ചുവപ്പും നീലയും നിറങ്ങളുള്ള ചതുരങ്ങൾ ഫ്രാന്‍സിന്റെ പതാകയിലുള്ളപോലെ വെളുത്ത പ്രതലത്തില്‍ രണ്ടു വശങ്ങളിലായി ക്രമീകരിച്ചിരിക്കുന്നതു പോലെയാണ്. ഈ വീഡിയോകൾ കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്നും ആര് അപ് ലോഡ് ചെയ്യുന്നുവെന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല.എന്നാൽ ഈ വീഡിയോ കണ്ട് ഒന്നും മനസ്സിലാകാതെ അനേകം പേർ ഈ വീഡിയോയുടെ താഴെ കമൻറ് ചെയ്യുന്നു.ഫ്രാൻസിലെ ഉപയോക്താക്കൾക്ക് മാത്രം കാണുവാൻ കഴിയുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.ഈ വീഡിയോകളിൽ 1182മത്തെ വീഡിയോയിൽ ഏതോ ബാല്‍ക്കണിയില്‍ നിന്ന് ചിത്രീകരിച്ച ജ്വലിച്ചു നില്ക്കുന്ന ഈഫല്‍ ടവറിൻറെ ദൃശ്യമാണ് കാണാൻ കഴിയുക.ഇതിന് യൂട്യൂബിലെ അക്കൗണ്ട് യൂസര്‍ ‘മറ്റെയ് അതീവ ബുദ്ധിശാലിയാണ്’ എന്ന കമൻറും നൽകിയിട്ടുണ്ട്.എന്നാൽ ആരാണ് ‘മറ്റെയ്’ എന്ന കാര്യവും വ്യക്തമല്ല.ഇതിലെ എല്ലാ വീഡിയോകളും അവയുടെ പൊതു സ്വഭാവങ്ങളും മനസിലാക്കി വിദഗ്ദ്ധർ എത്തിച്ചേർന്ന നിഗമനം ഇങ്ങനെയാണ്.”വെബ്‌ഡ്രൈവര്‍ ടോഴ്‌സോ ഒരു നവീന നമ്പര്‍ സ്‌റ്റേഷനാണ്. നമ്പര്‍ സ്‌റ്റേഷന്‍ എന്നത് ശീതയുദ്ധക്കാലത്ത് ചാരന്മാര്‍ തമ്മില്‍ ആശയവിനിമയം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അതീവ രഹസ്യ രീതിയാണ്. ‘കോഡ് ‘ അറിയുന്നവര്‍ക്കുമാത്രം ‘ഡീക്രിപ്റ്റ് ‘ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതായിരുന്നു ഇവ”.ഇതിൽ 400 ലേറെ വീഡിയോകൾ ഒരു ദിവസം അപ് ലോഡ് ചെയ്യപ്പെടുന്നുണ്ട്.രണ്ടു വീഡിയോകളൊഴികെ മറ്റെല്ലാത്തിനും 11 സെക്കൻറ് ദൈർഘ്യമാണുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News