Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട :തല്ലും ഇടിയും കൊണ്ട് ഉടമയുടെ വീട്ടില്‍ ദുരിത ജീവിതം നയിച്ച കൊമ്പനാനയ്ക്ക് യൂട്യൂബ് രക്ഷകനായെത്തി. മഹാരാഷ്ട്രയിലെ സുന്ദർ എന്ന കൊമ്പനാനയെ പപ്പാൻ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഈ മർദ്ദനം ഒരു ദിവസം ആരോ മൊബൈലിൽ പകർത്തി യൂട്യൂബിലിട്ടു.ഈ മർദ്ദനം യൂട്യൂബിലൂടെ കണ്ട അമേരിക്കയിലെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഫോര്‍ ആനിമല്‍സ്(പെറ്റാ) എന്ന സംഘടന മുംബൈയിലുള്ള അവരുടെ ശാഖയോട് ഈ സംഭവത്തിൽ ഇടപെടാനായി ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന് സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനോട് സംഭവത്തിൻറെ വിശദ വിവരങ്ങൾ കണ്ടെത്തി അറിയിക്കാൻ പറഞ്ഞു.പിന്നീട് സംഭവം സത്യമെന്ന് തെളിഞ്ഞതോടെ കേസ് പരിഗണിച്ച കോടതി ആനയെ പ്രത്യേക സംരക്ഷണത്തിലാക്കാനായി ഉത്തരവിട്ടു.പിന്നീട് ആനയെ കര്‍ണാടക വരെ എത്തിക്കാനുള്ള മാര്‍ഗ്ഗം കാണാതെ മുംബൈ വനംവകുപ്പും മറ്റും വലഞ്ഞു.അപ്പോഴാണ് കേരളത്തിലെ ആന സ്‌ക്വാഡിനെക്കുറിച്ച് അറിയുന്നത്. അവസാനം ആനയെ മയക്കി പ്രത്യേക ലോറിയില്‍ കയറ്റി ബാംഗ്ലൂരിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് കൊണ്ടു പോയി. മഹാരാഷ്ട്ര കോലാപ്പൂരിലെ വാര്‍ണയില്‍ ഒരു അമ്പല ട്രസ്റ്റിന്റെ വകയായ സുന്ദറിനെ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടകത്തിലെ സുഖവാസകേന്ദ്രത്തിലേക്ക് എത്തിച്ചത്. ഈ സൂവിൻറെ പ്രത്യേകത ആനകൾക്ക് ചങ്ങലകളില്ലാതെ സ്വതന്ത്രമായി വിഹരിച്ച് വേണ്ടുവോളം ഭക്ഷണവും കഴിച്ച് കഴിയാമെന്നതാണ്.ഇവിടെ സുന്ദർ ഒരു പാപ്പാൻറെയും പീഡനങ്ങളില്ലാതെ സുഖമായി കഴിയുന്നു.
Leave a Reply