Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:49 pm

Menu

Published on May 6, 2013 at 6:18 am

അയ്യങ്കാളിയാകാന്‍ ചായംതേച്ച് ചെറുമകന്‍

%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%af%e0%b4%82%e0%b4%a4

ശാസ്താംകോട്ട: പി. കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയില്‍ അയ്യങ്കാളിയുടെ വേഷംചെയ്യുന്നത് ചെറുമകന്‍. അയ്യങ്കാളിയായി അഭിനയിക്കാന്‍ ചെറുമകനും റിട്ട. ഗവ. അഡീഷനല്‍ സെക്രട്ടറിയുമായ അഡ്വ. ഗിരിജാത്മജനാണ് ‘വസന്തത്തിന്‍െറ കനല്‍വഴികളില്‍’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ശൂരനാട് തെക്ക് കിടങ്ങയത്ത് എത്തിയത്.
കാഴ്ചയിലും ശബ്ദത്തിലുമെല്ലാം അയ്യങ്കാളിയോട് സാമ്യമുള്ള ചെറുമകനത്തെന്നെ ഈ വേഷം ഏല്‍പിക്കാനായത് സുകൃതമാണെന്ന് നിര്‍മാതാവും സംവിധായകനുമായ അനില്‍ വി. നാഗേന്ദ്രന്‍ പറഞ്ഞു.
അയ്യങ്കാളി ഉപയോഗിച്ചിരുന്നതരം വില്ലുവണ്ടിയും ചിത്രത്തിനായി നിര്‍മിച്ചിട്ടുണ്ട്.അവസാനരംഗങ്ങളാണ് ശനിയാഴ്ച കിടങ്ങയത്ത് ചിത്രീകരിച്ചത്. ചിത്രത്തില്‍ മുകേഷ് വിമല്‍റോയി എന്ന പത്രപ്രവര്‍ത്തക കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News