Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിങ്കമെന്നാല്‍ സൂര്യയാണ്. സൂര്യയെന്നാല്‍ മാസ്സും. സിങ്കം പരമ്പരയിലെ മൂന്നാമത്തെ ചിത്രം എസ് 3യുടെ മാസ്സ് ടീസറെത്തി. ദുരൈ സിങ്കമായെത്തുന്ന സൂര്യയുടെ ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.പൊലീസുദ്യോഗസ്ഥന്‍ ദുരൈ സിങ്കത്തിന്റെ വണ്‍ മാന്‍ ഷോ ആണ് ടീസറെന്ന് പറയുന്നതില്‍ തെറ്റില്ല.സൂര്യയുടെ ഡയലോഗുകളിലും മാനറിസങ്ങളിലും മാത്രമാണ് ടീസറിന്റെ ഫോക്കസ്. അനുഷ്‌ക ഷെട്ടിയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍. ടീസറില്‍ ഇരുവരും ഒരൊറ്റ സീനില്‍ ഒതുങ്ങി.സൂരിയും താക്കൂര്‍ അനൂപ് സിങ്ങുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.3 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിങ്കം 3 പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്.ടീസര്‍ ഇതിനകം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.സീരിസിലെ ആദ്യരണ്ട് ചിത്രങ്ങളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് എസ് 3യില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.2010ലാണ് സിങ്കം പരമ്പരയിലെ ആദ്യചിത്രമെത്തിയത്. 15 കോടി ചെലവില്‍ നിര്‍മിച്ച ചിത്രം ബോക്‌സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 85 കോടി രൂപയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം സിങ്കമെത്തി. ഹരി തന്നെയാണ് മൂന്ന് ചിത്രങ്ങളുടെയും തിരക്കഥയും സംവിധാനവും. മൂന്ന് ചിത്രങ്ങളിലും സൂര്യയുടെ നായികയായി അനുഷ്‌കയുണ്ട്.ആദ്യരണ്ട് ചിത്രങ്ങളിലും സംഗീതമൊരുക്കിയ ദേവി ശ്രീ പ്രസാദിന് പകരം ഹാരിസ് ജയരാജാണ് എസ് 3യുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എം ശിവകുമാറും ജ്ഞാനവേല്‍ രാജയുമാണ് ചിത്രം നിര്‍മിക്കുന്നത്.പ്രിയനാണ് ഛായാഗ്രാഹകന്‍.പതിവ് തെറ്റിക്കാതെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ എസ് 3ക്കാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. യമഡു 3 എന്ന പേരില്‍ സുരാക്ഷ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആകും ചിത്രം തെലുങ്കില്‍ പ്രേക്ഷകരിലേക്കെത്തിക്കുക. ഡിസംബര്‍ 16ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Leave a Reply