Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 8:33 am

Menu

Published on September 20, 2014 at 11:40 am

കറിക്കത്തികൊണ്ട് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഒരു വയസ്സുകാരി മരിച്ചു

1-years-old-child-dies-after-doctor-operated-with-kitchen-knife

ബീഹാറിൽ കറിക്കത്തി കൊണ്ട് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് കുട്ടി മരിച്ചു.ബിഹാറിലെ പുര്‍ണിയ ജില്ലയിൽ വയറു വേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഒരു വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ മർദ്ദിച്ചു. ഇതിനെ തുടർന്ന് പോലീസെത്തി ഡോക്ടറെ കസ്റ്റഡിയിലെടുത്തു. മകൾക്ക് കഠിനമായ വയറു വേദനയുണ്ടായതിനെ തുടർന്ന് പിതാവ് അടുത്തുള്ള ഗ്രാമത്തിലെ ഡോക്ടറെ സമീപിക്കുകയായിരുന്നു. അപ്പോൾ കുഞ്ഞിനെ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.ഇതിനെ തുടർന്ന് ഡോക്ടര്‍ പച്ചക്കറി മുറിക്കുന്ന കത്തി കൊണ്ട് കുഞ്ഞിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയക്കിടയിൽ കുഞ്ഞിന്റെ കുടല്‍ മുറിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായാതിനാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ ഉടൻ തന്നെ അഡ്മിറ്റ്‌ ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാല്‍ ക്ലിനിക്കില്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ച അധികൃതര്‍ സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നതായി കുഞ്ഞിൻറെ പിതാവ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News