Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:19 am

Menu

Published on January 18, 2018 at 12:46 pm

എന്തു ചെയ്തിട്ടും ഒരു മനസമാധാനവുമില്ലേ? എങ്കിലിതാ ഈ 10 കിടിലൻ വഴികൾ പരീക്ഷിച്ചു നോക്കൂ..

10-habits-for-a-peaceful-life

എന്തുചെയ്‌തിട്ടും ജീവിതത്തിൽ മനസ്സമാധാനം കിട്ടുന്നില്ലേ..? അല്ലെങ്കിൽ ജീവിതത്തിൽ അല്പം മനസമാധാനം എന്നത് വെറും സ്വപ്നമായി മാത്രം അവശേഷിക്കുകയാണോ..? എങ്കിലിതാ പരീക്ഷിച്ചു നോക്കാൻ ചില എളുപ്പവഴികൾ.

1. നിങ്ങള്‍ക്ക് ആവാശ്യമില്ലാത്തവ ഒഴിവാക്കൂ. അത് ഇനി ഒരു വസ്തുവാകട്ടെ, ഒരു കാര്യമാകട്ടെ എന്തായാലും നിങ്ങളെ സംബന്ധിച്ചെടുത്തോളം യാതൊരു കാര്യവുമില്ലാത്തവ ഒഴിവാക്കുക. അനാവശ്യ ചിന്തകളും ആവലാതികളും ഉണ്ടാവാതിരിക്കാന്‍ അത് സഹായകമാവും.

2. ജോലിയെക്കാള്‍ നിങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ജോലി ചെയ്യുക എന്നത് നമ്മെ സംബന്ധിച്ചെടുത്തോളം ഉപജീവനത്തിനും നിലനില്‍പ്പിനും ആവശ്യമായ കാര്യം തന്നെയാണ്. എന്ന് കരുതി നിങ്ങളെക്കാളും നിങ്ങളുടെ ആരോഗ്യത്തെക്കാളും മനസ്സിനേക്കാളും ഒരിക്കലും ജോലിക്ക് പ്രാധാന്യം നല്‍കാതിരിക്കുക.

3. ചെയ്യുന്നതെന്ത് എന്ത് തന്നെയായാലും ചിട്ടയോടെ ചെയ്യുക. വൃത്തിയും വെടിപ്പും എന്തിലും സൂക്ഷിക്കുക. ഏത് സാധനവും അത് വെക്കേണ്ട സ്ഥലത്ത് തന്നെ വെക്കുക. പിന്നീട് തിരയുമ്പോള്‍ അത് എളുപ്പം കിട്ടും. കൂടുതല്‍ മാനസികമായ പിരിമുറുക്കങ്ങള്‍ അതോടെ കുറഞ്ഞു കിട്ടും.

4. നിങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങുക. അല്ലാതെ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനായോ കാണിക്കാനോ വേണ്ടി ഒന്നും വാങ്ങാതിരിക്കുക. കാരണം പിന്നീട് അതോര്‍ത്ത് നിങ്ങള്‍ ദേഷ്യപ്പെടുകയും മനസമാധാനം നശിക്കുകയും ചെയ്യും.

5. നിങ്ങളെ തൃപ്തരാക്കുന്ന സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ നിത്യേന ചെയ്യുക. വായന, സിനിമ, പാട്ട്, കളി അങ്ങനെ എന്തിലാണോ നമുക്ക് കൂടുതല്‍ സന്തോഷം തരുക അത്തരം കാര്യങ്ങള്‍ ചെയ്യുക.

6. ദിനവും ചെയ്യുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയുക. നിങ്ങള്‍ ദിനവും ചെയ്യുന്ന എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്യുവാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ അധികം ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന നേരം ഇഷ്ടമുള്ള പാട്ടുകളോ മറ്റോ വെച്ച് അത് ചെയ്യൂ, നിങ്ങള്‍ക്ക് ആ കാര്യവും ഇഷ്ടത്തോടെ ചെയ്യുവാന്‍ സാധിക്കും.

7. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സാധനങ്ങള്‍ ശേഖരിക്കൂ. പ്രശസ്തരായവരുടെയും മറ്റും പ്രചോദനം നല്‍കുന്ന വാക്കുകള്‍, കഥകള്‍, തുടങ്ങി ചിത്രങ്ങള്‍, ലേഖനങ്ങള്‍ എന്നിവയെല്ലാം ശേഖരിക്കാം.

8. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളെക്കുറിച്ച് എഴുതൂ. എന്താണോ നിങ്ങളെ സംബന്ധിച്ചെടുത്തോളം അധികമായി സന്തോഷം തരുന്നത് അവയെ കുറിച്ച് എഴുതുക. പറ്റിയാല്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങുക.

9. ചായയും കാപ്പിയും അധികമായി കുടിക്കുന്നതിന് പകരം ചുടുവെള്ളമോ ഗ്രീന്‍ ടീയോ ശീലിക്കുക. ഇവ നിങ്ങള്‍ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനോടൊപ്പം, കൂടുതല്‍ ആശ്വാസവും, ശാന്തതയും, ഉന്മേഷവും നല്‍കും.

10. നിങ്ങള്‍ക്ക് നെഗറ്റീവ് ഇംപാക്റ്റ് നല്‍കുന്ന ഏതൊരാളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക: നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയോ മാനസികമായി തളര്‍ത്തുന്നതോ ആയ ഏതൊരാളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. ഇത് നിങ്ങളുടെ മനസ്സ് സ്വസ്ഥമാകാനും ശാന്തമാകാനും സഹായകമാകും.

Loading...

Leave a Reply

Your email address will not be published.

More News