Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:25 am

Menu

Published on January 30, 2018 at 3:35 pm

ഓഫീസിൽ നിങ്ങൾക്ക് ബോറടിക്കുന്നുവോ.. മാറ്റാൻ ഇതാ 10 വഴികൾ

10-things-to-make-your-office-life-perfect

എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ ജോലി ചെയ്താലും എത്ര ശമ്പളം കിട്ടിയാലും ഓഫീസ് ബോറടിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്ര നല്ല ജോലി ആണെങ്കിലും അതെത്ര മനസ്സറിഞ്ഞു സ്വസ്ഥമായി ചെയ്യുന്നതാണെങ്കിലും ഇടക്കെങ്കിലും നമുക്ക് ജോലിയോട് ഒരു താല്‍പര്യക്കുറവ് വന്നേക്കും.

ചിലരൊക്കെ കാണാം ഒട്ടും താല്പര്യമില്ലാതെ സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ പോലെയാണ് ഓഫീസിലേക്ക് പോകുക. കുട്ടികളെ സംബന്ധിച്ചെടുത്തോളം സ്‌കൂളില്‍ പഠിക്കുക എന്നതായിരിക്കില്ല സ്‌കൂളിലേക്ക് പോകുന്നതില്‍ അവരില്‍ താല്‍പര്യക്കുറവ് ഉണ്ടാക്കുക. പകരം അവിടത്തെ അന്തരീക്ഷവും ആളുകളുമൊക്കെയാണ്. അത് തന്നെയാണ് ഓഫീസിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഓഫിസിലെ അന്തരീക്ഷമോ ചില വ്യക്തികളോ ചില പെരുമാറ്റങ്ങളോ ഒക്കെയാകും പലരെയും ഓഫീസില്‍ പോകുന്നതില്‍ മടുപ്പുണ്ടാക്കുന്നത്. അവ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ആ പ്രശ്‌നങ്ങള്‍. ഇങ്ങനെ ഏതൊക്കെ രീതിയില്‍ ഓഫിസിലെ ബോറടി മാറ്റി സുന്ദരമാക്കാം എന്ന് നമുക്ക് നോക്കാം.

1. ടീമിലുള്ള അംഗങ്ങളുമായി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുക. നിങ്ങള്‍ ഒരു ടീം ലീഡറോ ബോസ് ആണെങ്കില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവര്‍ക്ക് ഇടയ്ക്ക് ചെറിയ ചില സമ്മാനങ്ങള്‍ നല്കാവുന്നതാണ്. ഇത് കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുവാന്‍ അവരെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

2. ആഴ്ചയില്‍ ഒരിക്കലോ കുറഞ്ഞത് മാസത്തില്‍ ഒരിക്കലെങ്കിലുമോ ടീം അംഗങ്ങള്‍ എല്ലാവരും ഒന്നു ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പുറത്തു പോകാവുന്നതാണ്.

3. ടീമിനുള്ളില്‍ എപ്പോഴും ഒരു ഉത്സവാന്തരീക്ഷം നിലനിര്‍ത്തുക. കൊച്ചു കൊച്ചു തമാശകളും കളിയാക്കലുകളും ജോലിഭാരം ലഘൂകരിക്കാന്‍ സഹായിക്കും.

4. ടീം അംഗങ്ങള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരസ്പരം പറഞ്ഞു തീര്‍ക്കുക. അല്ലാത്ത പക്ഷം അത് കടുത്ത മാനസികസമ്മര്‍ദ്ദത്തിനും പിന്നീട് ചിലപ്പോള്‍ പലവിധ രോഗങ്ങള്‍ക്കും വരെ കാരണമായെക്കാം.

5. വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ടീം അംഗങ്ങള്‍ ചെറിയ ഒരു യാത്ര പോകുന്നത് നല്ലതായിരിക്കും.

6. നമുക്ക് നല്കിയിരിക്കുന്ന കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം ജോലി ചെയ്ത് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ജോലി ചെയ്തതിന്റെ തൃപ്തി നമുക്കുണ്ടാകണം.

7. ടീം അംഗങ്ങളുടെ പിറന്നാള്‍, വാര്‍ഷികങ്ങള്‍ മുതലായ സമയങ്ങള്‍ ചെറിയ രീതിയില്‍ ആഘോഷിക്കാവുന്നതാണ്. വലിയ പാര്‍ട്ടികള്‍ ഒന്നും സംഘടിപ്പിച്ചില്ലെങ്കിലും ഏറ്റവും കുറഞ്ഞത് പുറത്തു പോയി ഒരു ഐസ്‌ക്രീം എങ്കിലും കഴിക്കാം. ചെറിയ സമ്മാനങ്ങള്‍ വാങ്ങി നല്കാം.

8. ഒപ്പമുള്ളവരോ അവരുടെ അടുത്ത ആരെങ്കിലും അസുഖബാധിതരാകുകയാണെങ്കില്‍ കൃത്യമായി അന്വേഷിക്കുകയും സാധ്യമെങ്കില്‍ അവരെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യാം.

9. കൂടെയുള്ളവരുടെ സന്തോഷത്തില്‍ ഒപ്പം ചേരാനും ആപത്തില്‍ ഒപ്പം നില്‍ക്കാനും ശ്രമിക്കാവുന്നതാണ്. ടീമില്‍ ആരെയും ഒരിക്കലും ഒറ്റപ്പെടുത്താതിരിക്കുക. അത് അവര്‍ക്ക് നല്കുന്ന മാനസികബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും.

10. തങ്ങള്‍ ഒറ്റക്കെട്ടാണെന്ന ബോധ്യം ടീം അംഗങ്ങളില്‍ ഉണ്ടാകണം. എങ്കില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ അവര്‍ക്ക് സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News