Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:29 am

Menu

Published on January 24, 2018 at 4:59 pm

പങ്കാളിയോടും സാമാന്യ മര്യാദയാകാം; ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

10-ways-to-be-nicer-to-your-partner

ഒരു പ്രണയം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍തന്നെ സ്വാഭാവികമായും പങ്കാളികള്‍ തമ്മില്‍ വൈകാരികമായ ആത്മബന്ധം ഉടലെടുത്തു തുടങ്ങും. അതോടൊപ്പം നമ്മുടെ ചുറ്റുപാടുകളില്‍ പാലിച്ചു വരുന്ന പല മര്യാദകളും പങ്കാളിയോട് കാണിക്കേണ്ട ആവശ്യമില്ലെന്നും തോന്നാം. ഇത് ഒരു പരിധി വരെയൊക്കെ ശരിയാണെങ്കിലും സാമൂഹ്യജീവിതത്തില്‍ പാലിക്കുന്ന മര്യാദകളില്‍ ചിലതൊക്കെ പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലും ആവശ്യമാണ്.

മുഴുവനായും ഫോര്‍മല്‍ ആകമമെന്നല്ല എങ്കിലും ചില മര്യാദകള്‍ പാലിക്കുന്നത് ദീര്‍ഘകാലത്തേയ്ക്ക് ബന്ധം സുഖകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. ഇത്തരത്തില്‍ പങ്കാളിയോട് പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാമെന്നു നോക്കാം.

1. സംശയിക്കാതിരിക്കുക.

നിങ്ങള്‍ കൂടെയില്ലാത്തപ്പോള്‍ പങ്കാളി എന്തു ചെയ്യുകയായിരിക്കുമെന്ന് ആലോചിച്ച് തലപുണ്ണാക്കാറുണ്ടോ? എന്തെങ്കിലും തെറ്റു ചെയ്തിട്ട് അത് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നാറുണ്ടോ? പങ്കാളി നിങ്ങളോട് സത്യസന്ധമായാണ് പെരുമാറുന്നത് എന്നു മനസ്സിലാക്കുക.

2. അവരുടെ ആവശ്യങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുക

നിങ്ങള്‍ക്കുണ്ടാകുന്ന വിവിധ ആവശ്യങ്ങള്‍ പോലെ തന്നെ നിങ്ങളുടെ പങ്കാളിക്കും ആവശ്യങ്ങളുണ്ടാകുമെന്ന് ഓര്‍ക്കുക. പങ്കാളിയുടെ ആവശ്യങ്ങള്‍ എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ് അവ നിറവേറ്റാന്‍ സഹായിക്കുക. ജീവിതത്തില്‍ നിങ്ങള്‍ക്കൊപ്പം തന്നെ അവര്‍ക്കും വിലയുണ്ടെന്നു മനസിലാക്കുക.

3. ക്ഷമ ചോദിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക

നിങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ മറ്റാരുടെ മുന്‍പിലും ക്ഷമ പറയുന്നതിലും എളുപ്പത്തില്‍ പങ്കാളിയോട് ക്ഷമ പറയാം. പക്ഷെ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

4. അവരുടെ പരിധികള്‍ മനസ്സിലാക്കുക

എത്രയൊക്കെ അടുപ്പമുണ്ടെങ്കിലും നിങ്ങളോടു വെളിപ്പെടുത്താന്‍ സാധിക്കാത്ത എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പങ്കാളിക്കുണ്ടെന്ന് മനസിലാക്കുക. അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറരുത്. പകരം നിങ്ങളോട് എല്ലാം തുറന്നു പറയാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക. അവര്‍ തന്നെ നിങ്ങളോട് പറയും.

5. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക

നിങ്ങളുടെ പ്രണയബന്ധത്തില്‍ വാക്കുകള്‍ സെന്‍സര്‍ ചെയ്യണമെന്ന് അര്‍ത്ഥമില്ല. എന്നാല്‍ പങ്കാളിയെ വിഷമിപ്പിക്കുന്നതോ മുറിപ്പെടുത്തുന്നതോ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കുക.

6. പെരുമാറ്റത്തിലെ മര്യാദ

എത്ര അടുപ്പമുണ്ടെങ്കിലും മനസില്‍ തോന്നുന്ന ദേഷ്യവും അമര്‍ഷവും അതേപടി പ്രകടിപ്പിക്കാന്‍ പാടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം നിയന്ത്രിക്കുക.

7. പ്രണയം ഒരു വണ്‍വേ ട്രാഫിക്കല്ല

പങ്കാളിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്‌നേഹവും കരുതലും തിരിച്ചും നല്‍കുക. നിങ്ങളില്‍ നിന്ന് ഇതേ അളവില്‍ അവരും അത് ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കിക്കോളൂ.

8. പങ്കാളിയും നിങ്ങളെപ്പോലെ ഒരു വിഷമഘട്ടത്തിലായിരിക്കാം

ജോലിസ്ഥലത്തെ ടെന്‍ഷന്‍ മൂലം നിങ്ങളുടെ മാനസികാവസ്ഥ മോശമായിരിക്കാം. എന്നാല്‍ നിങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയാതിരിക്കുന്നത് പങ്കാളിയുടെ കഴിവുകേടാണെന്നോ നിങ്ങളെപ്പറ്റി അവര്‍ക്ക് കരുതലില്ലാത്തതിനാലാണെന്നോ കരുതരുത്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും ടെന്‍ഷനുകളും മൂലം പങ്കാളിയും പ്രശ്‌നത്തിലായിരിക്കാമെന്നു മനസിലാക്കുക.

9. അവര്‍ക്ക് എന്തു തോന്നുന്നുവെന്ന് കണക്കുകൂട്ടണ്ട

പങ്കാളിയെ നിങ്ങള്‍ക്ക് എത്ര നന്നായി അറിയാമെങ്കിലും വ്യത്യസ്തവിഷയങ്ങളെപ്പറ്റി പങ്കാളിയുടെ ചിന്ത എന്തായിരിക്കുമെന്നതിനെപ്പറ്റി ചിന്തിച്ച് മനസ്സില്‍ ഒരു ചിത്രം തയ്യാറാക്കി വയ്ക്കുന്നത് നന്നല്ല. നിങ്ങള്‍ക്ക് ഊഹിക്കാവുന്ന കാര്യങ്ങളാണെങ്കിലും പങ്കാളിയുടെ പ്രതികരണം കേള്‍ക്കുമ്പോള്‍ എപ്പോഴും ഒന്നു ഞെട്ടാന്‍ തയ്യാറായിരിക്കുക.

10. ഇടയ്‌ക്കൊക്കെ ഒന്നു കണ്ണാടിയില്‍ നോക്കുക

പുറത്തിറങ്ങുമ്പോള്‍ നടക്കുന്നതുപോലെ വീട്ടില്‍ അണിഞ്ഞൊരുങ്ങേണ്ടെന്നത് ആശ്വാസമാണ്. എന്നാല്‍ വീട്ടിലാണെങ്കിലും സാമാന്യം വൃത്തിയോടു കൂടി വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. പങ്കാളിയുടെ മാതാപിതാക്കളോ സുഹൃത്തുക്കളോ എത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Loading...

Leave a Reply

Your email address will not be published.

More News